Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെള്ളാമ്പുറം റോഡില്‍...

വെള്ളാമ്പുറം റോഡില്‍ വെള്ള​ക്കെട്ട്; ഗതാഗതം ദുരിതമായി

text_fields
bookmark_border
വണ്ടൂര്‍: നടുവത്ത് വെള്ളാമ്പുറം റെയില്‍വേ സ്റ്റേഷന് സമീപത്തെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതവും കാൽനടയാത്രയും ദുരിതം. ബസ് സര്‍വിസുള്ള ഇവിടെ വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ പലയിടവും തകര്‍ന്ന നിലയിലാണ്. ഇരുവശത്തും സ്വകാര്യ വ്യക്തികളുടെ മതിലുള്ളതിനാൽ വെള്ളം ഒഴിഞ്ഞുപോകാനും ഇടമില്ല. ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സമീപത്തെ കോളജിലേക്കുള്ള വഴിയായതിനാല്‍ വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയാസമാണ്. വണ്ടൂര്‍ പഞ്ചായത്തില്‍ നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഫോേട്ടാ -വെള്ളം മൂടിയ വെള്ളാമ്പുറം റോഡ്‌
Show Full Article
TAGS:LOCAL NEWS 
Next Story