Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഞ്ചായത്ത്തല...

പഞ്ചായത്ത്തല കേരളോത്സവം സമാപിച്ചു

text_fields
bookmark_border
വണ്ടൂർ: പഞ്ചായത്ത്തല കേരളോത്സവ സമാപനത്തോടനുബന്ധിച്ച് ടൗൺ സ്‌ക്വയറിൽ നടന്ന സാംസ്‌കാരിക സന്ധ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ജുവൈരിയ ഉദ്‌ഘാടനം ചെയ്തു. പത്ത് ദിവസങ്ങളിയായി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോഷ്‌നി കെ. ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം.കെ. നാസർ, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം. രാമചന്ദ്രൻ, ബേബി കമലം, എം. സലീന, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങൾ, യൂത്ത് കോഒാഡിനേറ്റർ സി. മുത്തു എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. തുടർന്ന്, പ്രാദേശിക കലാകാരൻമാർ അണിനിരന്ന ഗാനമേളയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story