Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 5:10 AM GMT Updated On
date_range 2 Oct 2017 5:10 AM GMTഉദ്ഘാടനം കഴിഞ്ഞ് ഏഴു വർഷം: ശാപമോക്ഷം കാത്ത് വേങ്ങര ആയുര്‍വേദ ആശുപത്രി കെട്ടിടം
text_fieldsbookmark_border
വേങ്ങര: ഇത് വേങ്ങര ആയുര്‍വേദ ആശുപത്രിക്ക് വേണ്ടി നിര്‍മിച്ച പുതിയ കെട്ടിടം. പണിപൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴുവർഷം തികയുന്നു. ഒന്നിലധികം പ്രാവശ്യം ഉദ്ഘാടനം കഴിഞ്ഞെങ്കിലും പൊതുജനങ്ങള്‍ക്ക് ഇനിയും ആശുപത്രി കെട്ടിടം തുറന്നുകൊടുത്തിട്ടില്ല. 1998-99 കാലയളവില്‍ ജനകീയ ആസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കെട്ടിടം പണി 2000ത്തില്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കിയെങ്കിലും ആശുപത്രി പഴയ കെട്ടിടത്തില്‍തന്നെ തുടരുകയാണ്. വൈദ്യുതി കണക്ഷന് ലഭിക്കാത്തത് കാരണമാണ് കെട്ടിടം മാറാത്തതെന്നായിരുന്നു ഇതുവരെയുള്ള വേങ്ങര ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഭാഷ്യം. അത് കഴിഞ്ഞു പിന്നീട് ഫര്‍ണിച്ചറുകള്‍ ലഭിക്കാത്തതാണ് കെട്ടിടം മാറുന്നതിനു തടസ്സമെന്നായി. സൗകര്യപ്രദമായ കെട്ടിടം പണിതീര്‍ത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി പൊതുജനങ്ങള്‍ക്കുവേണ്ടി കെട്ടിടം തുറന്നുകൊടുക്കാത്തത് ബന്ധപ്പെട്ട അധികൃതരുടെ പിടിപ്പുകേട് കൊണ്ടാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. പടം: വേങ്ങര ആയുര്‍വേദ ആശുപത്രിക്ക് വേണ്ടി നിർമിച്ച കെട്ടിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story