Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right40 അയ്യങ്കാളി...

40 അയ്യങ്കാളി പഠനകേന്ദ്രങ്ങൾ ഇന്ന് തുടങ്ങും

text_fields
bookmark_border
കല്ലടിക്കോട്: ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തി​െൻറ കീഴിൽ 40 പട്ടികജാതി കോളനികളിൽ അയ്യങ്കാളി പഠനകേന്ദ്രങ്ങൾ ആരംഭിക്കുന്നതി​െൻറ ബ്ലോക്കുതല ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് നടക്കും. കാരാകുർശ്ശി ഗ്രാമപഞ്ചായത്തിലെ പൊന്തിയാമ്പുറം അംഗൻവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. മജീദ് അധ്യക്ഷത വഹിക്കും. എസ്.എസ്.എൽ.സി ഉന്നത വിജയികളെ അനുമോദിക്കും. അഞ്ചുമുതൽ 10 വരെയുള്ള പട്ടികജാതി കുട്ടികളുടെ പഠനത്തിനും സർഗശേഷി പരിപോഷണത്തിനും ഈ കേന്ദ്രങ്ങളിൽ പരിശീലനം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story