Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 5:08 AM GMT Updated On
date_range 2017-10-02T10:38:03+05:30ഗ്യാസിൽ പൊള്ളി കുടുംബ ബജറ്റ്
text_fieldsമലപ്പുറം: അടിക്കടിയുണ്ടാകുന്ന പാചകവാതക വർധന സാധാരണക്കാർക്കും ഇടത്തരക്കാർക്കും ഇടിത്തീയായി. കുടുംബ ബജറ്റ് താളംതെറ്റിക്കുന്നതാണ് കേന്ദ്ര സർക്കാർ തീരുമാനമെന്ന് വീട്ടമ്മമാർ പറയുന്നു. വിറകും മണ്ണെണ്ണ അടുപ്പും പാടെ ഉപേക്ഷിച്ച കുടുംബങ്ങൾക്ക് ഗ്യാസ്വില വർധന വൻ ആഘാതമാണ് സൃഷ്ടിക്കുന്നത്. സബ്സിഡിയിലാണ് ഗാർഹിക ഉപഭോക്താക്കൾ പിടിച്ചുനിന്നിരുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനിടെ ഗ്യാസിനും വില കൂട്ടിയതോടെ ജനങ്ങളുെട ദുരിതം ഇരട്ടിച്ചു. ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെ അവശ്യവസ്തുക്കളിൽ പലതിനും പൊള്ളുന്ന വിലയാണ്. പെട്രോൾ, ഡീസൽ വിലയിൽ ദിവസേനയെന്നോണം വില കൂടുന്നതും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായി. വെളിച്ചെണ്ണ വിലയും പച്ചക്കറിവിലയും കുതിച്ചുയരുകയാണ്. കുടുംബ ബജറ്റിെൻറ താളപ്പിഴക്ക് ആക്കംകൂട്ടിയാണ് വീണ്ടും ഗ്യാസ് വിലവർധന. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന് സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങൾക്കുള്ളതിന് 78 രൂപയുമാണ് കേന്ദ്ര സർക്കാർ ഒറ്റയടിക്ക് കൂട്ടിയത്. കഴിഞ്ഞവർഷം ജൂലൈ മുതൽ ഇതുവരെ സിലിണ്ടറൊന്നിന് കൂട്ടിയത് 117 രൂപ. വരുന്ന മാർച്ചോടെ സബ്സിഡി പൂർണമായും ഇല്ലാതാക്കും. പ്രതികരണങ്ങൾ -ഗ്യാസ് വില കുത്തനെ കൂട്ടിയത് അംഗീകരിക്കാനാവില്ല. നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില വർധിച്ചിരിക്കുകയാണ്. കുറഞ്ഞ വരുമാനക്കാർക്ക് ജീവിക്കാൻ പ്രയാസമാണ്. (ബിജി മുരളി, അധ്യാപിക കോട്ടക്കൽ) -ഒറ്റയടിക്കാണ് ഇത്രയധികം വിലവർധന. അംഗസംഖ്യ കൂടുതലുള്ള വീടുകളിൽ വലിയ വില കൊടുത്ത് ഗ്യാസ് വാങ്ങാൻ കഴിയില്ല. (ആമിന, വീട്ടമ്മ പുത്തനത്താണി) -സാധാരണക്കാരെൻറ അടുപ്പ് പുകയേണ്ടതില്ലെന്ന സർക്കാർ നിലപാടിനോട് യോജിപ്പില്ല. അടിക്കടിയുള്ള വിലക്കയറ്റം നിത്യവരുമാനക്കാരുടെ നടുവൊടിക്കും. (പി. നിഷാത്, ചെനക്കൽ, കാലിക്കറ്റ് യൂനിവേഴ്സിറ്റി) ഇതുകൊണ്ട് കഷ്ടപ്പെടുന്നത് കുടുംബിനികളാണ്. സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു (കെ. സക്കീന, പനയപ്പുറം, ചേലേമ്പ്ര) WITH PHOTOES
Next Story