Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 5:04 AM GMT Updated On
date_range 2 Oct 2017 5:04 AM GMTനാടുകാണിയിലെ ജാറം തകർക്കൽ; പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്
text_fieldsbookmark_border
നിലമ്പൂർ: നാടുകാണി ചുരത്തിലെ മഖാം തകർത്ത പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്ത കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിക്കടവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. രാവിലെ പത്തരയോടെ ടൗണിൽനിന്ന് ആരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷൻ ജങ്ഷനിൽ തടഞ്ഞു. പൊതുയോഗം എസ്.വൈ.എസ് മണ്ഡലം പ്രസിഡൻറ് അബദുൽ അസീസ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല സെക്രട്ടറി സലീം എടക്കര അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ദാരിമി മുണ്ടേരി, എ.കെ. അമാനുല്ല ദാരിമി, യാക്കൂബ് ഫൈസി, ഉസ്മാൻ ഫൈസി കാരപ്പുറം, മുഹമ്മദ് ഫൈസി പാതാർ എന്നിവർ സംസാരിച്ചു. പി.കെ. മുഹമ്മദ് ഫൈസി, ഹനീഫ ദാരിമി, ബഷീർ ഫൈസി, ഇസ്ഹാഖ് അടുക്കത്ത്, ലത്തീഫ് മണിമൂളി, എ.ടി. അൻവർ ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി. പടം: നാടുകാണി മഖാം തകർത്തവരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്ത കോ-ഓഡിനേഷൻ കമ്മിറ്റി വഴിക്കടവ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് അബ്ദുൽ അസീസ് മുസ്ലിയാർ മൂത്തേടം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story