Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'കെ.എസ്.ആര്‍.ടി.സി ബസ് ...

'കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണം'

text_fields
bookmark_border
പൂക്കോട്ടുംപാടം: എടക്കരയിൽനിന്ന് പൂക്കോട്ടുംപാടം വഴി പെരിന്തൽമണ്ണയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന് സി.പി.ഐ ഉപ്പുവള്ളി ബ്രാഞ്ച് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.പി.ഐ ഉപ്പുവള്ളി ബ്രാഞ്ച് സമ്മേളനം ജില്ല കമ്മിറ്റി അംഗം എം. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍കമ്മിറ്റി അസി. സെക്രട്ടറി ആർ. ശ്രീരംഗനാഥൻ അധ്യക്ഷത വഹിച്ചു. സേവന പുരസ്കാരദാന ചടങ്ങ് പൂക്കോട്ടുംപാടം എസ്.ഐ അമൃതരംഗൻ ഉദ്ഘാടനം ചെയ്തു. അപകടങ്ങളില്‍പ്പെട്ടവരെ സഹായിച്ച സി. വിനോദ്, കെ. സഫീർ, എം. ആഷിക് എന്നിവർക്കാണ് പുരസ്കാരം നൽകിയത്. രാവിലെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ എം. കറുപ്പൻ പതാക ഉയർത്തി. കുന്നുമ്മൽ ഹരിദാസൻ, പി.ടി. ഉമ്മർ, കുന്നുമ്മൽ സുരേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story