Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയോജന ദിനാചരണം

വയോജന ദിനാചരണം

text_fields
bookmark_border
പുലാമന്തോൾ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ പുലാമന്തോൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം. സെയ്തലവി പാലൂർ ഉദ്ഘാടനം നിർവഹിച്ചു. എം. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി. രാധാകൃഷ്ണൻ മാസ്റ്റർ, എൻ.വി. രവീന്ദ്രനാഥ്, കെ. മുഹമ്മദ്കുട്ടി മാസ്റ്റർ, കെ. ഉണ്ണീൻകുട്ടി, ഇ. മുഹമ്മദ് ഹനീഫ, ഇ. ഖാലിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. എം.പി. ശേഖരൻ സ്വാഗതവും ടി. മൊയ്‌തീൻ മാസ്റ്റർ നന്ദിയും പറഞ്ഞു. പുലാമന്തോൾ പഞ്ചായത്തിൽ പുഴയുടെ ഒഴിഞ്ഞുകിടക്കുന്ന പുറമ്പോക്കിൽ വയോജനങ്ങൾക്ക് വിശ്രമകേന്ദ്രം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നും വയോജനങ്ങൾക്ക് പ്രത്യേക ചികിത്സ പരിരക്ഷ നൽകാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും പുലാമന്തോൾ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ആയുർവേദ ഡിസ്പൻസറിയിലേക്ക് ആവശ്യമായ മരുന്ന് എത്തിച്ച് ജനങ്ങൾക്ക് ചികിത്സ സൗകര്യം ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story