Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിവാദങ്ങള്‍ക്ക് വിട;...

വിവാദങ്ങള്‍ക്ക് വിട; ആവേശം നിറച്ച് കാളികാവ് കേരളോത്സവം

text_fields
bookmark_border
കാളികാവ്: ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശത്തോടെ തുടക്കം. മേലേകാളികാവിലാണ് ആദ്യ മത്സരയിനമായി വടംവലി ആരംഭിച്ചത്. ന്യൂസ്റ്റാർ എച്ച്.എസ് പടി അടക്കാകുണ്ട് ഖുമൈനി മേലേകാളികാവിനെ പരാജയപ്പെടുത്തി ജേതാക്കളായി. എന്‍.എസ്.സി അഞ്ചച്ചവിടി മൂന്നാമതെത്തി. ഗ്രാമപഞ്ചായത്തി​െൻറയും വിവിധ ക്ലബുകളുടെയും നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് മത്സരം നടക്കുന്നത്. വോളിബാളും ബാസ്‌കറ്റ് ബാളും അഞ്ചച്ചവിടിയിലാണ് നടന്നത്. ഫുട്ബാള്‍ അമ്പലക്കുന്ന് മൈതാനിയിയിലും ഷട്ടിൽ ബാഡ്മിൻറണ്‍ നാമിയ കോംപ്ലക്സിലുമായി തിങ്കളാഴ്ച നടക്കും. ക്രിക്കറ്റ് ചൊവ്വാഴ്ച രാവിലെയും അത്ലറ്റിക് മത്സങ്ങള്‍ വ്യാഴാഴ്ചയുമായി അമ്പലക്കുന്ന് മൈതാനിയില്‍ നടക്കും. കലാമത്സരങ്ങള്‍ ബുധനാഴ്ച കാളികാവ് പഞ്ചായത്ത് ഹാളില്‍ അരങ്ങേറും. പടം- കാളികാവ് പഞ്ചായത്ത് കേരളോത്സവത്തി​െൻറ ഭാഗമായി നടന്ന വടംവലി മത്സരം
Show Full Article
TAGS:LOCAL NEWS 
Next Story