Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപട്ടികജാതി^പട്ടികവർഗ...

പട്ടികജാതി^പട്ടികവർഗ വിദ്യാർഥികൾക്ക് 2000 രൂപ സ്കോളർഷിപ്പിന്​ പദ്ധതി

text_fields
bookmark_border
പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്ക് 2000 രൂപ സ്കോളർഷിപ്പിന് പദ്ധതി അരീക്കോട്: അഞ്ചാംക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള മുഴുവൻ പട്ടികജാതി-വർഗ വിദ്യാർഥികൾക്കും 2000 രൂപ സ്കോളർഷിപ് നൽകാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ പദ്ധതിയാണെങ്കിലും പട്ടികജാതി-പട്ടികവർഗ വകുപ്പ് വഴിയാണ് നടപ്പാക്കുക. ഒക്ടോബർ മുതൽ ആരംഭിക്കുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ഏകദേശം ഒന്നര ലക്ഷം ഗുണഭോക്താക്കളാണുണ്ടാവുക. നിലവിൽ ഈ ഗുണഭോക്താക്കൾക്ക് 640 രൂപ ലംപ്സം ഗ്രാൻറ് മാത്രമാണ് ലഭ്യമാകുന്നത്. ഒന്നുമുതൽ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് 640 രൂപ ലംപ്സം ഗ്രാൻറിന് പുറമെ 2000 രൂപ സ്കോളർഷിപ്പും നിലവിലുണ്ട്. ഒമ്പത്, 10 ക്ലാസുകാർക്കാവട്ടെ 640 രൂപ ലംപ്സം ഗ്രാൻറിന് പുറമെ 2250 സ്കോളർഷിപ്പും ലഭിക്കുന്നു. എന്നാൽ, ലംപ്സം ഗ്രാൻറ് മാത്രം ലഭ്യമായിരുന്ന വിഭാഗമാണ് അഞ്ച് മുതൽ എട്ട് വരെ ക്ലാസുകാർ. ഇതാണ് മാറാൻ പോവുന്നത്. ഒ.ബി.സി വിഭാഗക്കാരായ അഞ്ച് മുതൽ എട്ട് വരെയുള്ള വിദ്യാർഥികൾക്ക് 900 രൂപ സ്കോളർഷിപ് ലഭ്യമായിരിക്കെയാണ് പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളുടെ 640 രൂപ ലംപ്സം ഗ്രാൻറ്. നിലവിൽ ലംപ്സം ഗ്രാൻറ് 25 ശതമാനം വർധിപ്പിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story