Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.എം.ജി.എസ്.വൈ റോഡ്...

പി.എം.ജി.എസ്.വൈ റോഡ് നന്നാക്കിയത് കാര്യക്ഷമമെല്ലെന്ന് പരാതി

text_fields
bookmark_border
ഊർങ്ങാട്ടിരി: 70 ലക്ഷം രൂപ ചെലവിൽ നിർമിച്ച തെരട്ടമ്മൽ -കല്ലരട്ടിക്കൽ പി.എം.ജി.എസ്.വൈ റോഡി‍​െൻറ അറ്റകുറ്റപണി പേരിന് വേണ്ടി മാത്രം നടത്തിയെന്ന് നാട്ടുകാരുടെ പരാതി. എം.ഐ. ഷാനവാസ് എം.പിയുടെ നിർദേശ പ്രകാരം അനുവദിക്കപ്പെട്ട റോഡ് 2014ൽ എം.പി തന്നെയാണ് ഉദ്ഘാടനം ചെയ്തത്. നിർമാണം പൂർത്തിയായി അഞ്ചുവർഷം വരെ കരാറുകാരൻ തന്നെയാണ് അറ്റകുറ്റപണി ചെയ്യേണ്ടത്. കല്ലരട്ടിക്കൽ ഈസ്റ്റ് ജങ്ഷൻ, പാർപച്ചാൽ എന്നിവിടങ്ങളിൽ റോഡ് തകർന്നയിടത്ത് കൃത്യമായി ടാറിങ് ചെയ്യാതെ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ഓട്ടയടച്ചെന്നാണ് നാട്ടുകാരുടെ പരാതി. ഓട്ടയടച്ചതി‍​െൻറ പിറ്റേദിവസംതന്നെ റോഡ് പൊളിഞ്ഞു പഴയ നിലയിലായി. റോഡി‍​െൻറ വശങ്ങളൊക്കെത്തന്നെ അറ്റകുറ്റപണി നടത്തേണ്ടതുണ്ട്. കേന്ദ്ര ഗ്രാമവികസന വകുപ്പ് പ്രത്യേകമായി മോണിറ്ററിങ് നടത്തിയാണ് പി.എം.ജി.എസ്.വൈ റോഡിന് ഫണ്ട് ബിൽ കൈമാറുക. എന്നാൽ, ഇവിടെ പേരിന് നടക്കുന്ന അറ്റകുറ്റപണികൾക്ക് ഒരുവിധ മോണിറ്ററിങ്ങും നടന്നിട്ടില്ലെന്നും പരാതിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story