Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 5:11 AM GMT Updated On
date_range 1 Oct 2017 5:11 AM GMTകുമ്മന്തൊടി പാലം അടിയന്തരമായി പുതുക്കിപ്പണിയണം -^മുസ്ലിം ലീഗ്
text_fieldsbookmark_border
കുമ്മന്തൊടി പാലം അടിയന്തരമായി പുതുക്കിപ്പണിയണം --മുസ്ലിം ലീഗ് തേഞ്ഞിപ്പലം: നിരവധി അപകടങ്ങൾക്ക് കാരണമാവുകയും ഒട്ടേറെ അപകട മരണങ്ങൾക്കിടയാക്കുകയും ചെയ്ത പെരുവള്ളൂർ കുമ്മന്തൊടി പാലം അടിയന്തരമായി പുതുക്കിപ്പണിയണമെന്ന് വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. കോഴിക്കോട്ട് നടക്കുന്ന റോഹിങ്ക്യൻ ഐക്യദാർഢ്യ സമ്മേളനത്തിൽ വള്ളിക്കുന്ന് മണ്ഡലത്തിൽനിന്ന് 700 പേരെ പങ്കെടുപ്പിക്കാനും അഞ്ചിന് നടക്കുന്ന യു.ഡി.എഫ് രാപ്പകൽ സമരം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ഡോ. വി.പി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ബക്കർ ചെർണൂർ, കെ. കലാം മാസ്റ്റർ, സലീം ഐദീദ് തങ്ങൾ, ടി.പി.എം. ബഷീർ, ഹനീഫ മൂന്നിയൂർ, ഗുലാം ഹസൻ ആലംഗീർ, വി.പി. അബ്ദുഷുകൂർ, കെ.പി. മുസ്തഫ തങ്ങൾ, വി.പി. സൈതലവി, എ.പി. മുഹമ്മദ്, ഹൈദർ കെ. മൂന്നിയൂർ, എൻ.എം. അൻവർ സാദത്ത്, കാവുങ്ങൽ ഇസ്മായിൽ, സി.സി. അമീറലി, കുന്നുമ്മൽ കോയ, പി.എം. ബാവ, വി.പി. മുഹമ്മദ്, കെ. റഫീഖ്, പി. അബ്ദുൽ ലത്തീഫ്, എം.കെ.എം. സാദിഖ്, റാഷിദ് പഴേരി, ടി.പി. നബീൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story