Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗാന്ധിദർശനം...

ഗാന്ധിദർശനം ജീവിതമാക്കിയ സുകുമാരൻ മാസ്​റ്റർക്ക് യാത്രാമൊഴി

text_fields
bookmark_border
എടപ്പാൾ: ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തി സമൂഹത്തിന് മാതൃകയായ കെ.വി. സുകുമാരന്‍ മാസ്റ്റര്‍ക്ക് നാടി​െൻറ യാത്രാമൊഴി. പ്രായം സാമൂഹിക സേവനങ്ങള്‍ക്കും ഗാന്ധിയന്‍ ആദര്‍ശ പ്രചാരണത്തിനും തടസ്സമല്ലെന്ന് മരണംവരെ തെളിയിച്ച മാസ്റ്റര്‍ക്ക് അന്ത്യാഞ്ജലി സമര്‍പ്പിക്കാന്‍ അതളൂരിലെ വീട്ടില്‍ നൂറുകണക്കിനാളുകളെത്തി. കേരള സർവോദയ മണ്ഡലം ജില്ല പ്രസിഡൻറും മദ്യനിരോധന സമിതി ജില്ല ട്രഷററും ഗാന്ധിദർശൻ ജില്ല കോ-ഓഡിനേറ്ററുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഹരിജൻ സേവ സംഘത്തി​െൻറ സംസ്ഥാന വൈസ് ചെയർമാൻ, ദേശീയ ശാസ്ത്ര വേദി ജില്ല സെക്രട്ടറി, സർവോദയ മേള ട്രസ്റ്റ് സെക്രട്ടറി, സർവോദയ മിത്രമണ്ഡലം ജില്ല രക്ഷാധികാരി, കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് സംസ്ഥാന സമിതി അംഗം, എഫ്.എൻ.പി.ഒ തിരൂർ ഡിവിഷൻ പ്രസിഡൻറ്, തിരുനാവായ സർവോദയ മേള വൈസ് ചെയർമാൻ, ജനറൽ കൺവീനർ, രക്ഷാധികാരി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1991ൽ തവനൂർ ഡിവിഷനിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. കേളപ്പജി ഉണ്ടാക്കിയ മൂടാടിയിലെ ഹരിജൻ വിദ്യാലയത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മറവഞ്ചേരി ഹരിജൻ വെൽഫെയർ സ്കൂളിലും പൊന്നാനി എ.വി ഹൈസ്കൂളിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നിലമ്പൂർ ആദിവാസി സ്കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് തപാൽ വകുപ്പിലേക്ക് മാറി. തിരൂർ, തവനൂർ, പാലക്കാട്, തിരൂർ, കാഞ്ഞിരമുക്ക്, എടപ്പാൾ എന്നിവിടങ്ങളിലെ തപാൽ ഓഫിസുകളിലെ സേവന ശേഷം പൊന്നാനി ഹെഡ് പോസ്റ്റ് ഓഫിസിൽനിന്ന് പോസ്റ്റ് മാസ്റ്ററായാണ് വിരമിച്ചത്. അയ്യങ്കാളി അവാർഡ്, കേരള മഹാത്മജി പഠന ഗവേഷണ കേന്ദ്രത്തി​െൻറ കേളപ്പജി അവാർഡ്, എരുവപ്രക്കുന്ന് ബാപ്പുജി കലാവേദി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കേരള ഗാന്ധി കേളപ്പജിയുടെ ശിഷ്യനാണ്. വീടിനടുത്ത നാഡറ്റ് നഗറിലെ ബസ് കാത്തിരിപ്പു കേന്ദ്രം എല്ലാ ദിവസവും തൂത്തുവാരി വൃത്തിയാക്കിയിരുന്നത് സുകുമാരൻ മാസ് റ്ററായിരുന്നു. സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡൻറ് ഡോ. ജോസ് മാത്യു, മുൻ പ്രസിഡൻറുമാരായ ടി. ബാലകൃഷ്ണൻ, എം. പീതാംബരൻ, ഗാന്ധിയൻ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാന, -ജില്ല നേതാക്കളായ ഡോ. രാമചന്ദ്രൻ നായർ, ഇസാബിൻ അബ്ദുൽ കരീം, പി.ടി. അജയ്മോഹൻ, പി. ഇഫ്തിഖാറുദ്ദീൻ, യു. അബൂബക്കർ, എം.വി. ശ്രീധരൻ, ടി.പി. മുഹമ്മദ്, അഡ്വ. കെ.എ. പത്മകുമാർ, ഫിറോസ് ഖാൻ അണ്ണക്കമ്പാട്, പ്രണവം പ്രസാദ്, സുരേന്ദ്രൻ വെട്ടത്തൂർ, കോട്ടക്കൽ ബാലകൃഷ്ണൻ, പി.കെ. നാരായണൻ മാസ്റ്റർ, എ-.എം. രോഹിത്, ഇബ്രാഹിം മൂതൂർ, ഷാജി കാളിയത്തേൽ, പി. കൊയക്കുട്ടി, കോലത്ത് ഗോപാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, സി.എ. ഖാദർ, മുജീബ് കൊളക്കാട്, ടി.വി. അബ്ദുസ്സലാം, ആർ. പ്രസന്നകുമാരി, സിദ്ദീഖ് മൗലവി അയിലക്കാട്, ഏട്ടൻ ശുകപുരം എന്നിവർ വീട്ടിലെത്തി അനുശോചിച്ചു. അതളൂരിൽ നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ എ.പി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. സർവോദയ മേളയുടെ സർവസ്വം തിരുനാവായ: അരനൂറ്റാണ്ടിലേറെക്കാലം സർവോദയ മേളയുടെ നടത്തിപ്പിനായി സജീവമായി മുൻനിരയിൽ പ്രവർത്തിച്ചിരുന്നയാളായിരുന്നു കെ.വി. സുകുമാരൻ മാസ്റ്റർ. തിരുനാവായ-തവനൂർ ഭാരതപ്പുഴ പാലം, കേളപ്പജിക്ക് തവനൂരിൽ സ്മാരകം എന്നിവ കേളപ്പജിയുടെ ശിഷ്യനായ സുകുമാരൻ മാസ്റ്ററുടെ ഏറെക്കാലമായുള്ള അഭിലാഷമായിരുന്നു. ഇവ രണ്ടും സാക്ഷാത്കൃതമാവുന്നത് കാണാനാവാതെയാണ് അദ്ദേഹം വിട പറഞ്ഞത്. തിരുനാവായ ഗാന്ധി സ്മാരക പരിസരത്ത് ഗാന്ധിജയന്തി ദിനത്തിൽ വർഷങ്ങളോളമായി ഗാന്ധി അനുസ്മരണ സദസ്സ് ഒരുക്കിയിരുന്നത് സുകുമാരൻ മാസ്റ്റർ മുൻകൈയെടുത്തായിരുന്നു. ഇത്തവണയും അതിനുള്ള ഏർപ്പാടുകളൊക്കെ നടത്തിയാണ് മാസ്റ്റർ വിട പറഞ്ഞത്. photo: tir mw3 സുകുമാരൻ മാസ്റ്റർ തിരുനാവായയിൽ ഗാന്ധി അനുസ്മരണ യോഗത്തിൽ (മധ്യത്തിൽ തൊപ്പി ധരിച്ചയാൾ).... ഫയൽ ചിത്രം
Show Full Article
TAGS:LOCAL NEWS 
Next Story