Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതികാൽ എർത്ത്​...

വൈദ്യുതികാൽ എർത്ത്​ കമ്പിയിൽനിന്ന്​ ഷോക്കേറ്റ്​ വിദ്യാർഥിക്ക്​ പരിക്ക്​

text_fields
bookmark_border
വെട്ടത്തൂർ: വൈദ്യുതികാലി​െൻറ എർത്ത് കമ്പിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റു. മണ്ണാർമല പച്ചീരിയിലെ മുണ്ടക്കാതൊടി സലാമി​െൻറ മകൻ ഇർഷാദിനാണ് (14) പരിക്കേറ്റത്. എട്ടാം ക്ലാസ് വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ പട്ടിക്കാട് കെ.എസ്.ഇ.ബി സെക്ഷന് കീഴിലെ പച്ചീരി പാടത്താണ് അപകടം. ഇർഷാദ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. വൈദ്യുതികാലിലൂടെ കടന്നുപോകുന്ന ത്രീഫേസ് ലൈൻ ഘടിപ്പിച്ച ഭാഗം പൊട്ടി എർത്ത് കമ്പിയിൽ തട്ടികിടക്കുകയായിരുന്നു. നടന്നുപോകവെ കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റത്. 40 വർഷം മുമ്പ് സ്ഥാപിച്ച മരത്തി​െൻറ കാലിലൂടെയാണ് ലൈൻ കടന്നുപോകുന്നത്. ദ്രവിച്ച് അപകടഭീഷണിയിലായ വൈദ്യുതികാൽ മാറ്റണമെന്നാവശ്യപ്പെട്ട് കാലങ്ങളായി നാട്ടുകാർ കെ.എസ്.ഇ.ബി അധികൃതരോട് പരാതി പറഞ്ഞിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. മേലാറ്റൂർ പൊലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലം സന്ദർശിച്ചു. പടംg/sat/shok k.s.e.b വൈദ്യുതികാലി​െൻറ എർത്ത് കമ്പിയിൽനിന്ന് വിദ്യാർഥിക്ക് ഷോക്കേറ്റ പ്രദേശം കെ.എസ്.ഇ.ബി അധികൃതർ സന്ദർശിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story