Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസ് സ്കൂട്ടറിലിടിച്ച്...

ബസ് സ്കൂട്ടറിലിടിച്ച് വ്യാപാരിക്ക്​ ഗുരുതര പരിക്ക്​

text_fields
bookmark_border
---------------------------നിലമ്പൂർ: കെ.എൻ.ജി റോഡിൽ സ്വകാര‍്യബസ് സ്കൂട്ടറിലിടിച്ച് വ‍്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റു. വഴിക്കടവ് കാരക്കോട് പുത്തരിപ്പാടത്തെ കുറ്റിക്കോടൻ മുഹമ്മദിനാണ് (55) പരിക്കേറ്റത്. പുത്തരിപ്പാടത്ത് പലചരക്ക് വ‍്യാപാരിയാണ്. എടക്കരയിൽ നിന്ന് സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ മടങ്ങും വഴി ശനിയാഴ്ച രാവിലെ പത്തരയോടെ മുണ്ടയിലാണ് അപകടം. മുമ്പിലുണ്ടായിരുന്ന ഗുഡ്സ് ഓട്ടോയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വരികയായിരുന്ന സ്വകാര‍്യബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുഹമ്മദി‍​െൻറ വലതുകാൽ പാദത്തിന് മുകളിലായി മുറിഞ്ഞ് തെറിച്ചു. ഉടനെ നാട്ടുകാർ എടക്കര സ്വകാര‍്യാശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര‍്യാശുപത്രിയിലും പ്രവേശിപ്പിച്ചു. എല്ലുകൾ ചിതറിയതിനാൽ മുറിഞ്ഞ കാല് കൂട്ടി യോജിപ്പിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. നട്ടെല്ലുകൾക്കും പൊട്ടലുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പടം:8 കെ.എൻ.ജി റോഡിൽ ബസിടിച്ച് തകർന്ന സ്കൂട്ടർ
Show Full Article
TAGS:LOCAL NEWS 
Next Story