Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 5:05 AM GMT Updated On
date_range 1 Oct 2017 5:05 AM GMTഫാഷിസത്തിനെതിരെ മതേതര കൂട്ടായ്മ നാളെ
text_fieldsbookmark_border
മലപ്പുറം: ഫാഷിസത്തിനെതിരെ എസ്.എസ്.എഫ് വെസ്റ്റ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'വരൂ നമുക്കൊരുമിച്ചു പാടാം' എന്ന പേരിൽ കോട്ടക്കൽ ചങ്കുവെട്ടിയിൽ തിങ്കളാഴ്ച മതേതര വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് മൂന്നിന് എം.ബി. രാജേഷ് എം.പി കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്മാരായ അശോകൻ ചരുവിൽ, പി.കെ. പാറക്കടവ്, സണ്ണി എം. കപ്പിക്കാട്, കലാലയം സാംസ്കാരിക വേദി ചെയർമാൻ മുഹമ്മദലി കിനാലൂർ, സ്വലാഹുദ്ദീൻ ബുഖാരി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് സ്വാദിഖ്, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദ് ഫാറൂഖ്, എൻ.വി. അബ്ദുറസാഖ് സഖാഫി എന്നിവർ സംസാരിക്കും. കൂട്ടായ്മയിൽ ആയിരത്തോളം വിദ്യാർഥികൾ ഒരുമിച്ച് സൗഹൃദ ഗീതം ആലപിക്കും. തുടർന്ന് സൗഹൃദച്ചിന്ത്, ഇശൽനിശ എന്നിവയും നടക്കും. എസ്.എസ്.എഫ് വെസ്റ്റ് ജില്ല പ്രസിഡൻറ് എം.പി. ഹമ്മാദ് അബ്ദുല്ല സഖാഫി, പി.കെ. അബ്ദുസ്സമദ്, ടി.ടി. മുഹമ്മദ് ഇല്യാസ്, സ്വാദിഖ് തെന്നല, ഹുൈസൻ മാസ്റ്റർ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story