Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാക്രത്തോട്​ സംരക്ഷണ...

കാക്രത്തോട്​ സംരക്ഷണ ജാഥ നാളെ

text_fields
bookmark_border
പന്തലൂർ: ശാസ്ത്രസാഹിത്യ പരിഷത്തും പന്തലൂർ പൊതുജന വായനശാലയും സംയുക്തമായി തെക്കുമ്പാട് പ്രദേശത്തുകൂടി ഒഴുകുന്ന കാക്രത്തോട് സംരക്ഷിക്കാനുള്ള പദ്ധതികൾക്ക് രൂപംനൽകി. പ്രാഥമികമായി ഒക്ടോബർ രണ്ടിന് കാക്രത്തോട് നിരീക്ഷണ പഠനയാത്ര നടത്തും. രാവിലെ 9.30ന് പന്തലൂർ അമ്പലവട്ടം പാടത്തിനടുത്ത് ഇ.എം.എസ് സ്മാരക മന്ദിരം പരിസരത്തുനിന്ന് യാത്ര ആരംഭിക്കും. വിദ്യാർഥികളും കർഷകരുമുൾപ്പെടെ താൽപര്യമുള്ളവർക്ക് പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴിന് വായനശാലയിൽ ആലോചനയോഗം ചേരും.
Show Full Article
TAGS:LOCAL NEWS 
Next Story