ഇൻറർനാഷനൽ വെറ്ററൻസ് ഫുട്ബാൾ: ഫൈനൽ: യൂനിവേഴ്സൽ തിരൂർ x തൃശൂർ വെറ്ററൻസ്

05:14 AM
15/11/2017
തിരൂർ: തിരൂർ രാജീവ് ഗാന്ധി സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഇൻറർനാഷനൽ വെറ്ററൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ തൃശൂർ വെറ്ററൻസും തിരൂർ യൂനിവേഴ്സൽ സോക്കറും ഫൈനലിൽ. ചൊവ്വാഴ്ച ആദ്യ സെമിയിൽ തിരൂർ ഏക പക്ഷീയമായ ഒരു ഗോളിന് മലേഷ്യയിലെ സൈങ്കർ ഇന്ത്യൻ സ്പോർട്സ് ക്ലബിനെയും രണ്ടാം സെമിയിൽ തൃശൂർ വെറ്ററൻസ് ഇറ്റലിയിലെ ശ്രീലാക് ഫുട്ബാൾ ക്ലബിനെയും പരാജയപ്പെടുത്തി. മുൻ ഇന്ത്യൻ താരം ഐ.എം. വിജയൻ നേടിയ ഗോളിനായിരുന്നു തൃശൂരി​െൻറ വിജയം. തിരൂരിന് വേണ്ടി ഷമീമാണ് മലേഷ്യൻ വല കുലുക്കിയത്. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് ഫൈനൽ. 3.30ന് ലൂസേഴ്സ് ഫൈനലിൽ മലേഷ്യയും ഇറ്റലിയും ഏറ്റുമുട്ടും.
COMMENTS