എം.എൽ.എ ടോൾ ബൂത്ത് ജീവനക്കാരനെ കൈയേറ്റം ചെയ്യുന്ന ദൃശ്യം പുറത്ത്

05:14 AM
15/11/2017
താനൂർ: ടോൾ ആവശ്യപ്പെട്ട ജീവനക്കാരനെ വി. അബ്ദുറഹ്മാൻ എം.എൽ.എ കൈയേറ്റം ചെയ്യുന്ന ദൃശ്യം പുറത്ത്. കഴിഞ്ഞദിവസം വൈകീട്ടോടെ താനൂർ -ദേവധാർ മേൽപാലത്തിലെ ടോൾ ബൂത്തിലാണ് സംഭവം. ബോർഡ് വെക്കാത്ത വാഹനത്തിലാണ് എം.എൽ.എയെത്തിയത്. ടോൾ ആവശ്യപ്പെട്ട് ജീവനക്കാരൻ കാറിനടുത്തേക്ക് പോകുന്നതും ഡ്രൈവറോട് സംസാരിക്കുന്നതും ഇതിനിടെ എം.എൽ.എ കാറിൽ നിന്നിറങ്ങി ജീവനക്കാര​െൻറ അടുത്തെത്തി കൈയേറ്റം ചെയ്യുന്നതുമാണ് ദ്യശ്യങ്ങളിലുള്ളത്. മറ്റ് രണ്ട് ജീവനക്കാർ കാറിനടുത്തേക്ക് എത്തുന്നതും ദൃശ്യങ്ങളിലുണ്ട്. മുൻ സീറ്റിലിരുന്നാണ് എം.എൽ.എ യാത്ര ചെയ്തിരുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തി. യു.ഡി.എഫ് പ്രവർത്തകർ താനൂരിൽ പ്രകടനം നടത്തി. എം.എൽ.എക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
COMMENTS