Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോട്ടോർ വാഹന വകുപ്പിൽ...

മോട്ടോർ വാഹന വകുപ്പിൽ ഒാൺലൈൻ സേവനങ്ങൾക്ക് പുതിയ സോഫ്റ്റ്​വെയർ

text_fields
bookmark_border
മ​ഞ്ചേ​രി: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ എ​ല്ലാ സേ​വ​ന​ങ്ങ​ളും വെ​ബ്സൈ​റ്റി​ലൂ​ടെ പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന സോ​ഫ്റ്റ് വെ​യ​ർ വ​രു​ന്നു. സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​മാ​യ എ​ൻ.​ഐ.​സി​യാ​ണ്​ ഇ​ത്​ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന​ത്. ലേ​ണേ​ഴ്സ് ലൈ​സ​ൻ​സ്, ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ​വ​ക്ക് ഒാ​ൺ​ലൈ​ൻ വ​ഴി പ​ണ​മ​ട​ച്ചാ​ലും ക​ൺ​വേ​ർ​ഷ‍​െൻറ പേ​രി​ൽ ആ​ർ.​ടി.​ഒ ഒാ​ഫി​സു​ക​ളി​ൽ വി​ളി​ച്ചു​വ​രു​ത്തു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. അ​പേ​ക്ഷ​ക​രെ ഇ​തി​​െൻറ പേ​രി​ൽ ഒാ​ഫി​സി​ലേ​ക്ക്​ വി​ളി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​ർ സ​ർ​ക്കു​ല​റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ഒാ​രോ അ​പേ​ക്ഷ​ക്കും പ്ര​ത്യേ​കം ഇ​ൻ​േ​വ​ർ​ഡ്​ ന​മ്പ​ർ ന​ൽ​കാ​ൻ സോ​ഫ്​​റ്റ്​​വെ​യ​റി​ൽ സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ്​ അ​പേ​ക്ഷ​ക​രെ വി​ളി​പ്പി​ക്കു​ന്ന​തി​ന്​ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. പു​തി​യ സോ​ഫ്​​റ്റ്​​വെ​യ​റി​ൽ ഇ​ത്​ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്​. പു​തി​യ സോ​ഫ്റ്റ്്വെ​യ​ർ വ​രു​ന്ന​ത് വ​രെ നി​ല​വി​ലെ സ്ഥി​തി തു​ട​രു​മെ​ന്നും സ​ർ​ക്കു​ല​റി​ലു​ണ്ട്. അ​തേ​സ​മ​യം, ഐ.​ഡി.​പി, താ​ൽ​ക്കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​ക്ക് ഇ​ത്ത​രം ക​ൺ​വേ​ർ​ഷ​ൻ ആ​വ​ശ്യ​മാ​യി വ​രു​ന്നി​ല്ല. ലേ​ണേ​ഴ്സ് ലൈ​സ​ൻ​സ്, ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ന​ൽ​കേ​ണ്ട​ത്​ എം.​വി.​ഐ, എ.​എം.​വി.​ഐ എ​ന്നി​വ​രാ​ണ്. ഇ​തി​​െൻറ ഫീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഇ​വ​ർ പൂ​ർ​ത്തി​യാ​ക്ക​ണം. ഫീ​സ് ക്ര​മീ​ക​ര​ണ​ത്തി​െൻറ പേ​രി​ൽ മാ​ത്രം അ​പേ​ക്ഷ​ക​രെ ഒാ​ഫി​സി​ൽ വി​ളി​ച്ചു​വ​രു​ത്ത​രു​തെ​ന്ന്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ, ആ​ർ.​ടി.​ഒ, ജോ​യ​ൻ​റ് ആ​ർ.​ടി.​ഒ എ​ന്നി​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഒാ​ൺ​ലൈനാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ തെ​റ്റാ​യ ഒാ​ഫി​സി​ലേ​ക്കാ​ണ് പ​ണ​മ​ട​ച്ച​തെ​ങ്കി​ൽ അ​പേ​ക്ഷ​ക​ൻ നേ​രി​ട്ടോ ഫോ​ൺ വ​ഴി​യോ ആ​വ​ശ്യ​പ്പെ​ടു​ന്ന​പ​ക്ഷം ശ​രി​യാ​യ ഒാ​ഫി​സി​ലേ​ക്കാ​ക്കി ന​ൽ​ക​ണം. സ്മാ​ർ​ട്ട് മൂ​വി​ലു​ള്ള ഇ^പേ ട്രാ​ൻ​സ്ഫ​ർ സം​വി​ധാ​നം വ​ഴി ഇ​ത് നി​ർ​വ​ഹി​ക്ക​ണം. ഇ​തി​​െൻറ സ്ക്രീ​ൻ​ഷോ​ട്ട് എ​സ്.​എ​സ്.​ജി സെ​ല്ലി​ലേ​ക്ക് ഇ ​മെ​യി​ലാ​യി (ssgcell@keralamvd.in, ssgcell@gmail.com) അ​യ​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ലു​ണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story