Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2017 4:06 PM GMT Updated On
date_range 2017-05-05T21:36:04+05:30സ്ഥലം ലഭ്യമായില്ല: കൊണ്ടോട്ടി മിനി സിവിൽ സ്റ്റേഷൻ കടലാസിൽതന്നെ
text_fieldsകൊണ്ടോട്ടി: അനുമതി ലഭിച്ച് വർഷങ്ങളായിട്ടും കൊണ്ടോട്ടി മിനി സിവിൽ സ്റ്റേഷൻ പദ്ധതി എങ്ങുമെത്തിയില്ല. സ്ഥലം ലഭ്യമാകാത്തതിനാലാണ് മിനി സിവിൽ സ്റ്റേഷൻ നിർമാണം കടലാസിൽ ഒതുങ്ങിപ്പോയത്. മുൻ എം.എൽ.എ കെ. മുഹമ്മദുണ്ണി ഹാജിയുടെ സമയത്താണ് കൊണ്ടോട്ടിയിൽ മിനി സിവിൽ സ്റ്റേഷന് അനുമതി ലഭിച്ചത്. കെട്ടിട നിർമാണത്തിന് മൂന്നുകോടി രൂപയും അനുവദിച്ചിരുന്നു. തുടർന്ന് ടി.വി. ഇബ്രാഹീം എം.എൽ.എയുടെ നേതൃത്വത്തിലും ശ്രമങ്ങൾ തുടർന്നെങ്കിലും കൊണ്ടോട്ടിയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താനായില്ല. കൊണ്ടോട്ടി നഗരസഭ കാര്യാലയത്തിന് സമീപത്തുള്ള സ്ഥലമാണ് ഇതിനായി ആദ്യം കണ്ടെത്തിയത്. സർക്കാർ അധീനതയിലുള്ള സ്ഥലം വയൽ ആയതിനാൽ കെട്ടിടത്തിന് അനുമതി ലഭിച്ചില്ല. പിന്നീട് ടൗണിന് സമീപത്തെ മേലങ്ങാടി റോഡരികിലെ മത്സ്യ മാർക്കറ്റിെൻറ സ്ഥലം ഉപയോഗിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പിലായില്ല. മത്സ്യ മാർക്കറ്റ് മാറ്റുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഇൗ പദ്ധതിയും മുടങ്ങിപ്പോയത്. കൊണ്ടോട്ടി താലൂക്കിന് കീഴിൽ വരുന്ന മുഴുവൻ സ്ഥാപനങ്ങളും ഒരിടത്തേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് കൊണ്ടോട്ടി കേന്ദ്രീകരിച്ച് മിനി സിവിൽ സ്റ്റേഷന് അനുമതി നൽകിയത്. നിലവിൽ കൊണ്ടോട്ടിയിൽ പലയിടങ്ങളിലായാണ് ഒാഫിസുകൾ പ്രവർത്തിക്കുന്നത്.
Next Story