Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2017 12:11 PM GMT Updated On
date_range 2017-03-25T17:41:35+05:30‘നമ്മുടെ താനൂർ, ശുചിത്വ താനൂർ’ പദ്ധതിക്ക് തുടക്കം
text_fieldsതാനൂർ: നഗരസഭയിൽ ‘നമ്മുടെ താനൂർ, ശുചിത്വ താനൂർ’ പദ്ധതിക്ക് തുടക്കമായി. മുഴുവൻ വാർഡുകളിലും പ്ലാസ്റ്റിക്ക്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ മാലിന്യങ്ങൾ, കുപ്പിച്ചില്ലുകൾ എന്നിവ വാർഡ്തല ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ ശേഖരിച്ച് കയറ്റിയയക്കും. ഞായറാഴ്ച പൊതുസ്ഥല ശുചീകരണം ആചരിക്കും. ചൊവ്വാഴ്ച സമ്പൂർണ മാലിന്യ സംഭരണ വാഹനത്തിന് യാത്രയയപ്പ് നൽകും. 31ന് സമ്പൂർണ മാലിന്യമുക്ത നഗരസഭ പ്രഖ്യാപനം നടത്തുമെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു. നഗരസഭയിൽ ശുചിമുറി ഇല്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും ശുചിത്വമിഷെൻറ സഹായത്തോടെ അവ നിർമിച്ചുനൽകുമെന്നും 350 കുടുംബങ്ങളുടെ ശുചിമുറിയുടെ പ്രവർത്തനം പൂർത്തീകരിച്ചതായും ഭരണസമിതി വ്യക്തമാക്കി. വെളിയിട വിമുക്ത നഗരസഭയായി ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും ചെയർപേഴ്സൻ സി.കെ. സുബൈദ, വൈസ് ചെയർമാൻ സി. മുഹമ്മദ് അഷ്റഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സലാം എന്നിവർ അറിയിച്ചു.
Next Story