Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനധികൃതമായി മദ്യവിൽപന; ...

അനധികൃതമായി മദ്യവിൽപന; ഒരാൾ പിടിയിൽ

text_fields
bookmark_border
പൊന്നാനി: തവനൂർ മേഖലയിൽ അനധികൃത മദ്യവിൽപന നടത്തിയയാളെ എക്സൈസ് പിടികൂടി. തവനൂർ കായൽവക്കത്ത് ഹംസയെയാണ് 15 ലിറ്റർ മദ്യവുമായി പിടികൂടിയത്. കഴിഞ്ഞ ആറുമാസമായി ഇയാൾ അനധികൃതമായി മദ്യവിൽപന നടത്തുന്നുണ്ടെന്ന വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് എക്സൈസ് പിടികൂടിയത്. ബിവറേജിൽനിന്ന് മദ്യം വാങ്ങി വീട്ടിലും ബൈക്കിലും കൊണ്ടുനടന്ന് വിൽക്കുകയായിരുന്നു ഇയാളെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് പ്രിവൻറിവ് ഓഫിസർ കെ. ജാഫർ, സിവിൽ ഓഫിസർമാരായ മൊയ്തീൻകോയ, പി.പി. പ്രമോദ്, വി.പി. പ്രമോദ്, എം.സി. വിനേഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story