Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭക്തിയുടെ നിറവില്‍...

ഭക്തിയുടെ നിറവില്‍ വില്ല്വത്ത് ക്ഷേത്രത്തില്‍ നിറ പുത്തരി ആഘോഷം

text_fields
bookmark_border
പൂക്കോട്ടുംപാടം: കാര്‍ഷിക സമൃദ്ധിയെ വരവേല്‍ക്കാന്‍ ക്ഷേത്രങ്ങളില്‍ നിറപുത്തരി ആഘോഷിച്ചു. വില്ല്വത്ത് ക്ഷേത്രത്തില്‍ രാവിലെ ഏഴിന് ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ അകമ്പടിയോടെ ക്ഷേത്രം മേൽശാന്തി വി.എം. ശിവപ്രസാദ് എമ്പ്രാന്തിരിയും സഹശാന്തിമാരും ചേര്‍ന്ന് നെല്‍ക്കറ്റകള്‍ തലയിലേറ്റി ക്ഷേത്ര പ്രദക്ഷിണം നടത്തികൊണ്ടുവന്നു. തുടര്‍ന്ന് കതിരുകള്‍ ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി ഭഗവാനു സമര്‍പ്പിച്ചു. ശ്രീകോവിലിനു ചുറ്റും നെല്‍ക്കതിരുകള്‍ അലങ്കരിച്ചതിനു ശേഷം ഭക്തര്‍ക്ക് പ്രസാദമായി നൽകി. നിറപുത്തരി ആഘോഷത്തില്‍ പങ്കാളികളാവാന്‍ നിരവധിപേര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രം ഭാരവാഹികളായ മറ്റത്തിൽ രാധാകൃഷ്ണൻ, കെ.പി. സുബ്രഹ്മണ്യൻ, കരിമ്പിൽ രാധാകൃഷ്ണൻ, ചക്കാനാത്ത് ശശികുമാർ തുടങ്ങിയവർ നേതൃത്വം നൽകി. രാമായണ മാസത്തോടനുബന്ധിച്ചു നടക്കുന്ന രാമായണ പാരായണത്തിനു പി.വി. വാസുദേവൻ നായർ, എ.ജി. വിശ്വനാഥൻ, കെ.ബി. വിനോദ്, വിലാസിനിയമ്മ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കർക്കടക കഞ്ഞി വിതരണവും നടന്നു. ഫോട്ടോ ppm 1 പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ നടന്ന നിറ പുത്തരി ആഘോഷം പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രം: രാമായണ പാരായണം -രാവിലെ 8.00 അഞ്ചാം മൈല്‍ അമ്പലക്കുന്ന്‍ സുബ്രഹ്മണ്യ ക്ഷേത്രം: രാമായണ പാരായണം -രാവിലെ 8.00 അമരമ്പലം സൗത്ത് ശിവക്ഷേത്രം: രാമായണ പാരായണം -വൈകീട്ട് 4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story