Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂർ താലൂക്കിലെ...

നിലമ്പൂർ താലൂക്കിലെ രണ്ടാംഘട്ട റേഷൻ കാർഡ്​ വിതരണം മൂന്ന്​ മുതൽ

text_fields
bookmark_border
നിലമ്പൂർ: താലൂക്കിലെ പുതുക്കിയ റേഷൻ കാർഡുകളുടെ രണ്ടാംഘട്ട വിതരണം ആഗസ്റ്റ് മൂന്ന്, നാല്, അഞ്ച്, എട്ട് തീയതികളിലായി നടക്കും. രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെയാണ് വിതരണം. മൂന്നിന് ചാലിയാർ ഗ്രാമപഞ്ചായത്ത് ഹാളിലും ചുങ്കത്തറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും കാളികാവ് പഞ്ചായത്ത് ഹാളിലും വഴിക്കടവ് പഞ്ചായത്ത് ഓഫിസ് പരിസരത്തും വിതരണം നടക്കും. നാലിന് മമ്പാട്, പോരൂർ, കരുവാരകുണ്ട്, കരുളായി പഞ്ചായത്തുകളിലും അഞ്ചിന് എടക്കര, അമരമ്പലം, ചോക്കാട്, പോത്തുകൽ പഞ്ചായത്തുകളിലും എട്ടിന് മൂത്തേടം, വണ്ടൂർ, തുവ്വൂർ, തിരുവാലി പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും കാർഡ് വിതരണം നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story