Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 8:23 AM GMT Updated On
date_range 2017-07-31T13:53:59+05:30വിദ്യാർഥികൾക്ക് ഇൻഷുറൻസ്: പ്രചാരണത്തിന് കൂട്ടയോട്ടം
text_fieldsപറങ്കിമൂച്ചിക്കൽ: ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കായി കുറൂർകുണ്ട് സി.ബി.ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഒരുക്കുന്ന ഇൻഷുറൻസ് പരിരക്ഷ പദ്ധതിയുടെ പ്രചാരണാർഥം കൂട്ടയോട്ടം സംഘടിപ്പിച്ചു. മുതിർന്നവരും കുട്ടികളുമുൾപ്പെടെ അറുപതോളം ക്ലബ് പ്രവർത്തകർ പങ്കെടുത്തു. ഭാരവാഹികളായ സമീർ ചേനങ്ങാടൻ, സമീർ ചെമ്മാട്, എം.പി. മൊയ്തീൻ, വി.കെ. അബ്ദുല്ല തുടങ്ങിയവർ നേതൃത്വം നൽകി. ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം ആഗസ്റ്റ് അഞ്ചിന് പറങ്കിമൂച്ചിക്കൽ ഗവ. എൽ.പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിക്കും. 'നമുക്കും വളരാം കുട്ടികളോടൊപ്പം' വിഷയത്തിൽ നടക്കുന്ന ബോധവത്കരണ ക്ലാസിന് ഡോ. സുലൈമാൻ മേൽപത്തൂർ നേതൃത്വം നൽകും.
Next Story