Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 8:23 AM GMT Updated On
date_range 31 July 2017 8:23 AM GMTവിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്നത് കച്ചവടം --^കെ.എം. അഭിജിത്
text_fieldsbookmark_border
വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്നത് കച്ചവടം ---കെ.എം. അഭിജിത് അരീക്കോട്: സ്വാശ്രയ വിദ്യാഭ്യാസ മാഫിയക്ക് വിദ്യാഭ്യാസത്തെ തീറെഴുതി കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത് പറഞ്ഞു. ഏറനാട് ബ്ലോക്ക് കെ.എസ്.യു നേതൃശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി ഷിബിൻ ലാൽ അധ്യക്ഷത വഹിച്ചു. ഡോ. സുരേഷ് കുമാർ വ്യക്തിത്വ വികസന ക്ലാസെടുത്തു. യൂത്ത് കോൺഗ്രസ് ലോക്സഭ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ടി.വി. ജിതേഷ്, സി.കെ. ഫൈരൂസ്, സി.ടി. റഷീദ്, ജൂനൈസാദ്, യു. ഹനീഫ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്തു. കെ. വേദവ്യാസൻ രാഷ്ട്രീയ ബോധന ക്ലാെസടുത്തു. കെ.എസ്.യു ജില്ല പ്രസിഡൻറ് ഹാരിസ് മുതുർ, എ.ഡബ്ല്യു. അബ്ദുറഹ്മാൻ, യു.എസ്. ഖാദർ, പി. മുഹമ്മദ് ഷിമിൽ, നൗഷർ കല്ലട എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story