Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 8:20 AM GMT Updated On
date_range 31 July 2017 8:20 AM GMT'പടച്ചോനേ ന്നെ കാത്തോളീ...', ഫിറോസിനെ പിന്നിലിരുത്തി മുനവ്വറലി തങ്ങൾ സ്കൂട്ടറിൽ
text_fieldsbookmark_border
മലപ്പുറം: ഹർത്താൽ ദിനത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ പിറകിലിരുത്തി പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സ്കൂട്ടറിൽ സഞ്ചരിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. കോട്ടയത്തുള്ള ഇവർ ജില്ല ജനറൽ ആശുപത്രിയുടെ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുക്കാനായാണ് സ്കൂട്ടറിൽ പുറപ്പെട്ടത്. യൂത്ത് ലീഗ് ദക്ഷിണമേഖല പര്യടനത്തിലാണ് നേതാക്കൾ. ''ഇന്ന് ഹർത്താൽ ആയതിനാൽ പര്യടനത്തിെൻറ രൂപം ചെറുതായൊന്ന് മാറ്റി. യൂത്ത്ലീഗ് ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ല ജനറൽ ഹോസ്പിറ്റലിൽ ശുചീകരണ പ്രവർത്തത്തിനായുള്ള യാത്ര. പടച്ചോനേ.. ന്നെ.. കാത്തോളീന്ന് പ്രാർഥിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പിന്നിൽ'' എന്ന മേൽക്കുറിപ്പോടെയാണ് മുനവ്വറലി തങ്ങൾ ഫേസ് ബുക്ക് പേജിൽ ഞായറാഴ്ച ഉച്ചയോടെ ചിത്രം പോസ്റ്റ് ചെയ്തത്. പതിനായിരത്തോളം പേർ ലൈക്കടിച്ചിരിക്കുന്ന പോസ്റ്റിന് അഞ്ഞൂറിലധികം ഷെയറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story