Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉത്സവച്ഛായയിൽ ഭവനങ്ങൾ...

ഉത്സവച്ഛായയിൽ ഭവനങ്ങൾ കൈമാറി

text_fields
bookmark_border
വല്ലപ്പുഴ: പള്ളികൾ ജനങ്ങളുടെ പ്രശ്നപരിഹാര കേന്ദ്രങ്ങളും നിർഭയത്തി​െൻറ ഇടങ്ങളുമാകണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. വല്ലപ്പുഴ മസ്ജിദുന്നൂർ സകാത് കമ്മിറ്റി മാട്ടായയിൽ നിർമിച്ചുനൽകിയ അഞ്ച് വീടുകളുടെ സമർപ്പണം നിർവഹിച്ച് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനേഴര സ​െൻറ് സ്ഥലത്ത് ഒരു കുടുംബത്തിന് മൂന്ന്സ​െൻറിൽ ആറ് ലക്ഷം രൂപ വരുന്ന വീടുകളാണ് നിർമിച്ച് നൽകിയത്. ജില്ല പ്രസിഡൻറ് അബ്ദുല്‍ ഹകീം നദ്വി അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍ നദ്വി മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി നൗഷാദ് മുഹിയിദ്ദീൻ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ.കെ. നൗഫൽ, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ഫാസില്‍ മജീദ്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് മുഹമ്മദ്, ട്രസ്റ്റ് ചെയർമാൻ എൻ.കെ. അബ്ദുല്‍ ഗനി, പട്ടാമ്പി ഏരിയ പ്രസിഡൻറ് നാസര്‍ കാരക്കാട്, സകാത് കമ്മിറ്റി പ്രസിഡൻറ് പി.പി. മൊയ്നുദ്ദീൻ, ഹുസൈന്‍ ഉമരി, ലത്തീഫ്, പാറക്കല്‍ മാജിദ് എന്നിവര്‍ സംസാരിച്ചു. മൊയ്തീന്‍കുട്ടി സ്വാഗതവും മുജീബ്‌ ആലിക്കൽ നന്ദിയും പറഞ്ഞു. ചിത്രം: വല്ലപ്പുഴ മസ്ജിദുന്നൂർ സകാത് കമ്മിറ്റി നിർമിച്ച അഞ്ച് വീടുകളുടെ സമർപ്പണ പൊതുയോഗം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story