Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊന്നാനി നഗരസഭയിൽ...

പൊന്നാനി നഗരസഭയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം

text_fields
bookmark_border
പുതുപൊന്നാനി: പൊന്നാനി നഗരസഭ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നഗരസഭതല ഉദ്‌ഘാടനവും ലോഗോ പ്രകാശനവും സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. നഗരസഭതലത്തിൽ 'അക്ഷരത്തിര' പദ്ധതി നടത്തുന്നതി​െൻറ പ്രഖ്യാപനവും പദ്ധതിയുടെ ലോഗോ പ്രകാശനവും സ്പീക്കർ നിർവഹിച്ചു. അക്ഷരത്തിര പദ്ധതിയുടെ ലോഗോ, യു.എ.എസ്.എസ് സ്കോളർഷിപ് വിജയിയും പൊന്നാനി എ.വി ഹൈസ്‌കൂൾ വിദ്യാർഥിയുമായ പി.വി. ഗൗതം ഏറ്റുവാങ്ങി. നഗരസഭയിലെ ആറ് ഹയർ സെക്കൻഡറി സ്കൂളുകളിലെയും വിദ്യാർഥിനികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിനും സംസ്‌കരണത്തിന് ഇൻസിനേറ്ററുകളും നൽകുന്ന 'ഹാപ്പി ഡെയ്‌സ്' പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. പദ്ധതിയുടെ ലോഗോ ഹയർ സെക്കൻഡറി വിദ്യാർഥിനികൾക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി നഗരസഭയിലെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകരുടെ സംഗമവും വിദ്യാഭ്യാസ മന്ത്രി ഉദ്‌ഘാടനം ചെയ്തു. ബാല സാഹിത്യ അവാർഡ് നേടിയ എ.വി ഹൈസ്‌കൂൾ അധ്യാപകൻ രാമകൃഷ്ണൻ കുമരനെല്ലൂരിനും ഗുരുശ്രേഷ്ഠ അവാർഡ് നേടിയ പൊന്നാനി എം.ഐ ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ നൗഫലും നഗരസഭയുടെ സ്നേഹോപഹാരം മന്ത്രി നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ എ.വി ഹൈസ്കൂളും പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹയർ സെക്കൻഡറി സ്‌കൂളിനുള്ള ട്രോഫി എം.ഐ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളും പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ 'മികവ്' മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തെയ്യങ്ങാട് ഗവ. എൽ.പി സ്‌കൂളും വിദ്യാഭ്യാസമന്ത്രിയിൽനിന്ന് നഗരസഭയുടെ ട്രോഫികൾ ഏറ്റുവാങ്ങി. നഗരസഭയുടെ ഉപഹാരം വൈസ് ചെയർമാൻ രമാദേവി വിദ്യാഭ്യാസ മന്ത്രിക്ക് സമ്മാനിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ടി. മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു. ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഒ.ഒ. ഷംസു, റീന പ്രകാശ്, ഷീന സുദേശൻ, അഷ്‌റഫ് പറമ്പിൽ എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി കെ.കെ. മനോജ് നന്ദി രേഖപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story