Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊട്ടപ്പുറം ഗവ. ഹയര്‍...

കൊട്ടപ്പുറം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ക്ലാസുകൾ ഹൈടെക്ക് ആക്കും ^മന്ത്രി

text_fields
bookmark_border
കൊട്ടപ്പുറം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ക്ലാസുകൾ ഹൈടെക്ക് ആക്കും -മന്ത്രി കൊണ്ടോട്ടി: കൊട്ടപ്പുറം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ എട്ട് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കൊട്ടപ്പുറം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിൽ 2.3 കോടി രൂപ ചെലവിൽ നിർമിച്ച ഹയർ സെക്കൻഡറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കി മാറ്റാൻ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി അയക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്ത് 45,000 സ്‌കൂള്‍ ക്ലാസ്മുറികള്‍ ഈ വര്‍ഷം തന്നെ ഹൈടെക്ക് ആക്കിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ടി.വി. ഇബ്രാഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ചക്ക് ആവിഷ്‌കരിച്ച സ്റ്റാർ പദ്ധതിയുടെ ഉദ്ഘാടനവും മുൻ പ്രിന്‍സിപ്പൽമാർ, മുൻ പി.ടി.എ പ്രസിഡൻറുമാർ എന്നിവരെ ആദരിക്കലും ജില്ല പഞ്ചായത്ത് അംഗം സറീന ഹസീബ് നിർവഹിച്ചു. മുന്‍ എം.എൽ.എ കെ. മുഹമ്മദുണ്ണിഹാജി, ജില്ല പഞ്ചായത്ത് അംഗം സറീന ഹസീബ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എ. നസീറ, പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എ. നസീറ, ചീരങ്ങന്‍ മുഹമ്മദ്, സി. ബുഷ്റ, എം. സുബൈദ, എ.ഇ.ഒ ആശിഷ്, ടി.കെ. മുരളീധരന്‍, പി. മോയുട്ടി മൗലവി, എം. പ്രമോദ് ദാസ്, എം.എ. സുമി, പി.വി. നിസാര്‍, പി.പി. മൂസ, എം.എന്‍. ചന്ദ്രന്‍ നായര്‍, സുകുമാരന്‍ കുനിക്കാട്, കെ.പി. മിനിക്കുട്ടി, അനീസ്‌റഹ്മാന്‍ തുടങ്ങിയവർ സംസാരിച്ചു. 18 ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം പൂര്‍ത്തീകരിച്ചതോടെ ഹയര്‍ സെക്കൻഡറി വിഭാഗത്തിന് ആവശ്യമായ ക്ലാസുകള്‍ക്കുൾക്ക് പുറമെ ലൈബ്രറിയും ലാബും ഒരുക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story