Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊണ്ടോട്ടിയുടെ സമഗ്ര ...

കൊണ്ടോട്ടിയുടെ സമഗ്ര വികസനത്തിന്​ വഴി തെളിച്ച് സെമിനാർ

text_fields
bookmark_border
കൊണ്ടോട്ടി: മണ്ഡലത്തി​െൻറ സമഗ്ര വികസനത്തിന് പുതിയ ദിശാബോധം നൽകുന്നതായി ശനിയാഴ്ച നടന്ന വികസന സെമിനാർ. ടി.വി. ഇബ്രാഹീം എം.എൽ.എയാണ് ജില്ലയിൽ ആദ്യമായി ഒരു മണ്ഡലത്തി​െൻറ വിവിധ മേഖലകളിലെ വികസനം ലക്ഷ്യമിട്ട് സെമിനാർ സംഘടിപ്പിച്ചത്. എട്ട് മേഖലകളിലായി വികസന കാഴ്ചപ്പാടി​െൻറ കരട് രേഖയാണ് ശനിയാഴ്ചയിലെ സെമിനാറിൽ അവതരിപ്പിച്ചത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോടും പൊതു പ്രവർത്തകരോടും ആശയ വിനിമയം നടത്തിയതി​െൻറ അടിസ്ഥാനത്തിലാണ് കരട് രൂപരേഖ തയാറാക്കിയത്. പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുെട നിർദേശങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. ഭേദഗതികളും കൂട്ടിച്ചേർക്കലുമടക്കമുള്ള വിഷയങ്ങൾ ചർച്ചയായി. ഒാരോ മേഖലയും ആ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട കരട് നിർദേശങ്ങളും ഇങ്ങനെ. 1. സാംസ്കാരികം, യുവജനം, കായികം, വിനോദം - കൊണ്ടോട്ടി നഗരത്തി​െൻറ സാംസ്കാരിക തനിമ നിലനിർത്തി ഖുബ്ബയും തഖിയവും സംരക്ഷിക്കുക. എലഞ്ഞിമര ചുവട് തീർഥാടന വിശ്രമകേന്ദ്രമായി മാറ്റുക - കെ.സി. കോമുക്കുട്ടി മൗലവി മാധ്യമപഠന കേന്ദ്രം, ടി.എ. റസാഖ് ദൃശ്യകലാ കേന്ദ്രം, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി സാമൂഹിക ശാസ്ത്ര കേന്ദ്രം, കെ. രാധാകൃഷ്ണ മോനോൻ ദേശീയോദ്ഗ്രഥന കേന്ദ്രം എന്നിവ സ്ഥാപിക്കുക - സ്പോർട്സ് അതോറിറ്റി രൂപവത്കരണം, സമഗ്ര വിദ്യാലയ നീന്തൽ പരിശീലനകേന്ദ്രങ്ങൾ, ചാലിയാർ-ചെരുപ്പടി മല ടൂറിസം പദ്ധതികൾ 2. വിദ്യാഭ്യാസ മേഖല -അധ്യാപക ശാക്തീകരണം, പി.ടി.എ-എസ്.എം.സി ശാക്തീകരണം, സ്കൂൾ വികസനസമിതി, ഉന്നത വിദ്യാഭ്യാസ ശാക്തീകരണം -കായിക പ്രതിഭകളെ കണ്ടെത്താൻ കായികവേദി -സ്കോളർഷിപ് ആൻഡ് ടാലൻറ് സെർച്ച് -കഥ, കവിത, നാടൻ കലകൾ, നാടകം, നൈപുണ്യ വികസനം എന്നിവക്കുള്ള പരിശീലനം -കരിയർ െഡവലപ്മ​െൻറ്, തൊഴിൽ മേള -പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സഹായങ്ങൾ 3. കൃഷി, ജലസേചനം, മൃഗസംരക്ഷണം --------------------------- -നെൽകൃഷി വ്യാപനം -സമഗ്ര പച്ചക്കറി കൃഷി പദ്ധതി - മണ്ണ്-ജല സംരക്ഷണം, മൃഗ സംരക്ഷണം -എക്കോഷോപ്, ഫലവൃക്ഷവത്കരണം 4. പശ്ചത്തല വികസനം ------------------------------ - തിരക്കില്ലാത്ത യാത്രക്കായി ഗതാഗതക്കുരുക്കുകൾ കുറക്കുക, പാർക്കിങ് സൗകര്യം വർധിപ്പിക്കുക, ൈഫ്ല ഒാവറുകൾ സ്ഥാപിക്കുക. - കൊണ്ടോട്ടി, പുളിക്കൽ, എടവണ്ണപ്പാറ നഗരങ്ങളും മോയിൻകുട്ടി വൈദ്യർ അക്കാദമി പരിസരവും സൗന്ദര്യവത്കരണം - ബസ് സ്റ്റാൻഡ് ആധുനികവത്കരണം, ബസ് ബേ - പാർക്കിങ് ഗോപുരം, റോഡ് സുരക്ഷ സമിതികൾ -മിനി സിവിൽ സ്റ്റേഷൻ -കുടിവെള്ള സംരക്ഷണ വിതരണം, ഉൗർജ സംരക്ഷണം, സർക്കാർ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക. 5. സാമൂഹിക ക്ഷേമം -------------- - സ്ത്രീകൾ, വിധവകൾ, അവിവാഹിതർ തുടങ്ങിയവർക്കായി മഹിളാമിത്രം, ഉണർവ് പദ്ധതികൾ - എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട് -മാരകരോഗം പിടിപ്പെട്ടവരുടെ ജീവിതവും കുട്ടികളുടെ പഠനവും മുന്നോട്ട് കൊണ്ടുപോകുന്നതിനുളള പദ്ധതി - മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള പദ്ധതി -കൊണ്ടോട്ടി മണ്ഡലത്തെ ലഹരി വിമുക്തമാക്കാൻ കർമ പദ്ധതികൾ 6. ആരോഗ്യം - മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും രോഗാണുമുക്ത കുടിവെള്ളം -മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങൾക്കും അപകടമരണ ഇൻഷുറൻസ് -പഞ്ചായത്തുതലത്തിൽ വ്യായാമകേന്ദ്രങ്ങൾ -മുഴുവൻ ആരോഗ്യേകന്ദ്രങ്ങളിലും രോഗനിർണയ സംവിധാനം -താലൂക്ക് ആശുപത്രി യാഥാർഥ്യമാക്കൽ 7. പ്രവാസി ക്ഷേമം -പ്രവാസി പ്രശ്നപരിഹാരങ്ങൾക്ക് ഹെൽപ് ഡെസ്ക്കുകൾ -പ്രവാസി പുനരധിവാസങ്ങളിൽ ക്രിയാത്മക ഇടപ്പെടലിനുള്ള വേദി -പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ -പ്രവാസി ഡാറ്റ ബാങ്ക്, പലിശ രഹിതവായ്പ നിധി, സ്കിൽ എംപവർമ​െൻറ് പ്രോഗ്രാം 8. നിയമനിർവഹണം -മണ്ഡലത്തിലെ ജനപ്രതിനിധികൾ, തഹസിൽദാർ, പൊലീസ്, വില്ലേജ് ഒാഫിസർമാർ, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയുള്ള സമിതി -പ്രശ്നപരിഹാരങ്ങൾക്കുള്ള വേദി
Show Full Article
TAGS:LOCAL NEWS 
Next Story