Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൈക്കൂലി പണവുമായി...

കൈക്കൂലി പണവുമായി ആർ.ടി ഓഫിസ് ഇടനിലക്കാരൻ വിജിലൻസ് പിടിയിൽ

text_fields
bookmark_border
മലപ്പുറം: ആർ.ടി ഓഫിസിലെ ഉദ്യോഗസ്ഥർക്ക് കൈമാറാനുള്ള കൈക്കൂലി തുകയുമായി മലപ്പുറം സ്വദേശി തിരൂരിൽ വിജിലൻസി​െൻറ പിടിയിൽ. തിരൂർ റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസിൽ രണ്ടുവർഷം മുമ്പ് താൽക്കാലിക ഡ്രൈവറായി ജോലിനോക്കിയിരുന്ന സുരേഷ്‌കുമാറാണ് കോഴിക്കോെട്ട വിജിലൻസ് സംഘത്തി​െൻറ പിടിയിലായത്. ഡ്രൈവിങ് ടെസ്റ്റ് പാസാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തിരൂർ ആർ.ടി ഓഫിസ് ജീവനക്കാർക്ക് നൽകാൻ ഡ്രൈവിങ് സ്കൂൾ ഉടമകളിൽനിന്ന് പിരിച്ചെടുത്ത 21,835 രൂപ ഇയാളിൽനിന്ന് കണ്ടെടുത്തു. ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന തിരൂർ ഫിഷറീസ് ഗ്രൗണ്ടിൽ കോഴിക്കോട് വിജിലൻസ് ഇൻസ്‌പെക്ടർ കെ.ജി. പ്രവീണും സംഘവും മിന്നൽ പരിശോധന നടത്തിയാണ് ഇയാളെ പിടികൂടിയത്. ഒരാഴ്ചയിൽ അഞ്ച് ടെസ്റ്റുകളാണ് ഇവിടെ നടക്കാറുള്ളത്. ഓരോ ടെസ്റ്റിനും 20,000 രൂപ വീതം കൈക്കൂലിയായി ഉദ്യോഗസ്ഥർക്ക് നൽകാറുണ്ടെന്നും ഇത് കൈകാര്യം ചെയ്യുന്നത് സുരേഷ് കുമാറാണെന്നും വിജിലൻസ് കോഴിക്കോട് റേഞ്ച് എസ്.പി ഉമാ ബഹ്റക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. റേഞ്ച് ഇൻസ്‌പെക്ടർ കെ.ജി. പ്രവീൺ, എ.എസ്.ഐമാരായ രാജേന്ദ്രൻ, ശ്രീകുമാർ, സി.പി.ഒമാരായ വിനോദ്‌കുമാർ, പ്രവീൺ, വനിത പൊലീസുദ്യോഗസ്ഥരായ സ്വപ്ന, ജിജി നാരായണൻ, ഗീതാകുമാരി, തഹസിൽദാർ ശാലിനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story