Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 8:32 AM GMT Updated On
date_range 2017-07-30T14:02:59+05:30mn me mm വൃക്കരോഗിക്കായി പള്ളിശ്ശേരി കഥപറയുന്നു 'ഒരു ദേശത്തിെൻറ ആത്മകഥ'യിലൂടെ
text_fieldsകാളികാവ്: ജീവകാരുണ്യരംഗത്ത് മതവും രാഷ്ട്രീയവും മറന്ന് ഐക്യപ്പെടുന്ന പള്ളിശ്ശേരി ഗ്രാമം വീണ്ടും മാതൃകയാവുകയാണ് 'ഒരു ദേശത്തിെൻറ ആത്മകഥ' എന്ന പുസ്തക പ്രകാശനത്തിലൂടെ. ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സക്ക് പണമില്ലാതെ പ്രയാസത്തിലായ വെന്തോടന്‍പടിയിലെ എളായി അനില്‍കുമാര്‍ (ചുണ്ടു) എന്ന 33കാരെൻറ ചികിത്സക്ക് പണം സമാഹരിക്കാനായാണ് പള്ളിശ്ശേരി ഗ്രാമം അതിെൻറ കഥ പറഞ്ഞുള്ള പുസ്തകം ഒരുക്കിയിരിക്കുന്നത്. നിര്‍ധന കുടുംബത്തില്‍ പിറന്ന ചുണ്ടുവിനെ സഹായിക്കാന്‍ വെന്തോടന്‍പടിക്കാര്‍ ചേര്‍ന്ന് സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇതിലേക്ക് സഹായമാവുകയെന്നതാണ് അയല്‍ഗ്രാമമായ പള്ളിശ്ശേരിക്കാരുടെ ലക്ഷ്യം. അനില്‍കുമാറിന് മാതാവ് കല്യാണി വൃക്ക നല്‍കാന്‍ തയാറാണ്. എന്നാല്‍, ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പള്ളിശ്ശേരിയിലെ 13കാരെൻറ വൃക്കമാറ്റിവെക്കല്‍ ചികിത്സക്കായി തെരുവുനാടകം കളിച്ച് 'പള്ളിശ്ശേരി ഗ്രാമിക കലാസംഘം' സംഘടിപ്പിച്ച ഏഴര ലക്ഷം ഉൾപ്പെടെ സുമനസ്സുകളില്‍നിന്ന് 77 ലക്ഷം രൂപ സമാഹരിക്കാന്‍ കഴിഞ്ഞതിലെ ആത്മവിശ്വാസത്തിലാണ് പള്ളിശ്ശേരിക്കാര്‍. 'ഒരു ദേശത്തിെൻറ ആത്മകഥ' എന്ന പള്ളിശ്ശേരിയുടെ ചരിത്ര പുസ്തകം പത്രപ്രവര്‍ത്തകനും പ്രവാസിയുമായ സാനു പള്ളിശ്ശേരിയാണ് രചിച്ചിരിക്കുന്നത്. പേരക്ക ബുക്സാണ് പ്രസാധകര്‍. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകല അക്കാദമി ചെയര്‍മാന്‍ ടി.കെ. ഹംസ ആഗസ്റ്റ് ഒന്നിന് പള്ളിശ്ശേരിയില്‍ പുസ്തകം പ്രകാശനം നിര്‍വഹിക്കും. Photo 'ഒരു ദേശത്തിെൻറ ആത്മകഥ'യുടെ കവർ പേജ്
Next Story