Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൗരത്വ നിഷേധം ക്രൂരമായ ...

പൗരത്വ നിഷേധം ക്രൂരമായ രാ​ഷ്​ട്രീയ പീഡനം ^കെ.ഇ.എൻ

text_fields
bookmark_border
പൗരത്വ നിഷേധം ക്രൂരമായ രാഷ്ട്രീയ പീഡനം -കെ.ഇ.എൻ പെരിന്തൽമണ്ണ: പൗരത്വ നിഷേധം ആധുനിക രാഷ്ട്രീയത്തിലെ ഏറ്റവും ക്രൂരമായ പീഡനമാണെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. പി.ടി. അരുൺകുമാർ സ്മാരക പുരസ്കാര സമർപ്പണത്തോടനുബന്ധിച്ച് 'രാഷ്ട്രം കീഴടക്കുന്ന ജീവിതങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ രൂപപെട്ട ഫാഷിസം അത്യന്തം ആപത്കരമായ നിലയിൽ വിജയിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രം ജനതയെ വിഴുങ്ങാൻ ആരംഭിക്കുന്നത് ജനാധിപത്യം ഇല്ലാതാകുേമ്പാഴാണ്. ക്ലാസിക്കൽ ഫാഷിസത്തെക്കാൾ പതിമടങ്ങ് പ്രഹര ശേഷിയുള്ളതാണ് ഇന്ത്യൻ ഫാഷിസം. പുതിയൊരു സാംസ്കാരിക സംയുക്ത നേതൃത്വം ഇന്ത്യയിൽ നിലവിൽ വന്നിരിക്കുന്നു. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭരിക്കുന്നവരിൽ നിന്നാണെന്ന് തുറന്ന് പറയാനുള്ള തേൻറടം നമുക്കുണ്ടാവണമെന്നും കെ.ഇ.എൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story