Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 8:32 AM GMT Updated On
date_range 2017-07-30T14:02:59+05:30പി.ടി. അരുൺകുമാർ സ്മാരക പുരസ്കാരം കെ.വി. ആൻറണിക്ക് സമ്മാനിച്ചു
text_fieldsപെരിന്തൽമണ്ണ: സാമൂഹിക-സാംസ്കാരിക മേഖലയിൽ സജീവമായിരുന്ന പി.ടി. അരുൺകുമാറിെൻറ ഒാർമക്കായി അനുസ്മരണ സമതി ഏർപ്പെടുത്തിയ പുരസ്കാരം എറണാകുളം കാലടി പിരാരുർ സ്വദേശിയും കൊച്ചിയിലെ വാണിജ്യ നികുതി ഒാഫിസ് ജീവനക്കാരനുമായ കെ.വി. ആൻറണിക്ക് എം.ബി. രാജേഷ് എം.പി സമ്മാനിച്ചു. ആൻറണിയുടെ 'ഖസാക്കിെൻറ നിഴലിൽ ഒരു സാധാരണക്കാരെൻറ ജീവിതം' ചെറുകഥക്കാണ് 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നൽകിയത്. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടറി കെ. സുന്ദര രാജൻ അരുൺകുമാർ അനുസ്മരണ പ്രഭാഷണവും പി.എസ്. വിജയകുമാർ പുരസ്കാര പ്രഖ്യാപനവും നടത്തി. വി. ശശികുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം, വി. രമേശൻ, സി. വാസുദേവൻ, കെ. ബദറുന്നിസ, ഫസൽ റഹ്മാൻ, ശിവദാസ് പിലാപറമ്പിൽ പുക്കോട് പഞ്ചായത്ത് പ്രസിഡൻറ് ജയദേവൻ, റഹ്മാൻ, ജി.പി. രാമചന്ദ്രൻ, ജനറൽ കണവീനർ പി. തുളസീദാസ് എന്നിവർ സംസാരിച്ചു. വള്ളുവനാടൻ സാമസ്കാരിക വേദി കുട്ടികളുടെ നാടകം അവതരിപ്പിച്ചു. pmna mc4 പി.ടി. അരുൺകുമാർ സ്മാരക പുരസ്കാരം കെ.വി. ആൻറണിക്ക് എം.ബി. രാജേഷ് എം.പി സമ്മാനിക്കുന്നു
Next Story