Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭക്​തയുടെ കാലൊടിഞ്ഞ...

ഭക്​തയുടെ കാലൊടിഞ്ഞ സംഭവം: ദേവസ്വം ജീവനക്കാരൻ അറസ്​റ്റിൽ

text_fields
bookmark_border
ഗുരുവായൂര്‍: ദർശനത്തിനെത്തിയ വയോധികയെ തള്ളിയിട്ട് കാലൊടിച്ചുവെന്ന പരാതിയിൽ ദേവസ്വം ജീവനക്കാരനായ സി. ശിവശങ്കരൻ അറസ്റ്റിൽ. ദർശനത്തിന് എത്തിയ എരമംഗലം സ്വദേശി കുഞ്ഞുലക്ഷ്മിയമ്മയെ (70) തള്ളിയിട്ട് പരിക്കേൽപിച്ച കേസിലാണ് ടെമ്പിൾ സി.ഐ യു.എച്ച്. സുനിൽദാസ് അറസ്റ്റ് ചെയ്തത്. വീഴ്ചയുടെ ആഘാതത്തിൽ കുഞ്ഞുലക്ഷ്മിയമ്മയുടെ തുടയെല്ല് പൊട്ടിയിരുന്നു. ജൂലൈ 20നാണ് സംഭവം നടന്നത്. പ്രസാദ കൗണ്ടറിന് സമീപം നിൽക്കുമ്പോൾ ദേവസ്വം കാവൽക്കാരനായ ശിവശങ്കരൻ തള്ളിയിട്ടുവെന്നാണ് പരാതി. അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story