Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനാവശ്യ സമരങ്ങളിൽ...

അനാവശ്യ സമരങ്ങളിൽ ഉത്​കണ്​ഠ; കർശന നടപടിക്കൊരുങ്ങി ഹൈകോടതി

text_fields
bookmark_border
െകാച്ചി: വിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായി അധ്യയനദിനങ്ങൾ നഷ്ടപ്പെടുത്തുന്ന സമരങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ ൈഹകോടതി കർശന നടപടിക്കൊരുങ്ങുന്നു. വിദ്യാർഥി സമരങ്ങളും സംഘടനകൾ തമ്മിലെ അക്രമങ്ങളും സ്കൂളുകളുെടയും കോളജുകളുെടയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് ഏറിയ പശ്ചാത്തലത്തിലാണ് കോടതി ഇടപെടലിനൊരുങ്ങുന്നത്. സമരങ്ങൾ നേരിടാൻ പൊലീസ് സഹായം തേടി അധ്യാപകരക്ഷാകർതൃ സംഘടനകളും പ്രധാനാധ്യാപകരും നൽകുന്ന ഹരജികളുടെ എണ്ണം ദിനംപ്രതി പെരുകുന്നത് ഗൗരവത്തോടെ കണ്ടാണ് കോടതിയുടെ നീക്കം. ഇൗ വർഷം ജൂണിൽ പുതിയ ക്ലാസുകൾ ആരംഭിച്ചശേഷം വിദ്യാർഥി സംഘടനകളുടെ സമരം മൂലം 12 അധ്യയന ദിവസങ്ങൾ നഷ്ടപ്പെെട്ടന്നാണ് ഹരജികളിൽ ചൂണ്ടിക്കാട്ടുന്നത്. ചിലയിടങ്ങളിൽ സമരത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങൾ അവധി ദിനങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. തുടർച്ചയായ സമരങ്ങൾ സ്കൂളുകളുടെ പ്രവർത്തനം താളം െതറ്റിക്കുന്നതായി ചൂണ്ടിക്കാട്ടി കൊല്ലം ജില്ലയിലെ രണ്ട് സർക്കാർ സ്കൂളുകൾ നൽകിയ ഹരജി തീർപ്പാക്കിയ കോടതി സമരത്തി​െൻറ പേരിൽ അധ്യയനം മുടങ്ങുന്ന അവസ്ഥയുണ്ടാകാതിരിക്കാൻ പൊലീസും അധികൃതരും നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story