Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 8:27 AM GMT Updated On
date_range 2017-07-30T13:57:00+05:30സി.പി.എം പ്രവർത്തകനെ വെട്ടിയ കേസിൽ രണ്ട് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
text_fieldsതിരൂർ: പറവണ്ണ ആലിൻചുവട്ടിൽ സി.പി.എം പ്രവർത്തകൻ ഉണ്യാല്‍ കിണറ്റിങ്ങല്‍ അഫ്സല് എന്ന അക്കുവിനെ (28) വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് മുസ്ലിംലീഗ് പ്രവർത്തകർ അറസ്റ്റിൽ. ആലിൻചുവട് പള്ളിമാെൻറ പുരക്കൽ റാസിക് (25), പള്ളിത്താെൻറ പുരക്കൽ സാജിദ് (24) എന്നിവരെയാണ് തിരൂർ സി.ഐ അബ്ദുൽ ബഷീർ, താനൂർ സി.ഐ സി. അലവി എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ബുധനാഴ്ച രാവിലെ കൂട്ടായിയില്‍നിന്ന് സ്കൂട്ടറില്‍ ഉണ്യാലിലേക്ക് വരുന്നതിനിടെ കാറിലെത്തിയ സംഘം സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയും മറ്റൊരു സംഘം അഫ്സലിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ഉണ്യാൽ മേഖലയിലെ നിരവധി അക്രമങ്ങളിലായി പതിനൊന്നോളം കേസിൽ പ്രതിയാണ് റാസിക്. ആലിൻചുവടിൽ കഴിഞ്ഞവർഷം തിരൂർ ഡിവൈ.എസ്.പിയെയും സംഘത്തെയും ആക്രമിച്ച കേസിലെ മുഖ്യപ്രതിയുമാണ്. ഇയാൾ അഫ്സലിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘത്തിൽപെട്ടയാളും സാജിദ് സഹായിച്ച ആളുമാണെന്ന് പൊലീസ് അറിയിച്ചു. സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ അനിൽകുമാർ, തിരൂർ എസ്.െഎ സുമേഷ് സുധാകർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കണ്ടാലറിയാവുന്ന എട്ടോളം പേർക്കെതിരെയാണ് കേസ്. പ്രതികൾ സഞ്ചരിച്ച വാഹനം ഉൾെപ്പടെ പിടികൂടാനുണ്ട്. tirG1 rasik റാസിക്ക് tirG2 sajid സാജിദ്
Next Story