Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊന്നാനിയിൽ ആരോഗ്യ...

പൊന്നാനിയിൽ ആരോഗ്യ വകുപ്പ് പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

text_fields
bookmark_border
പൊന്നാനി: പൊന്നാനി നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടലുകളിലും ബേക്കറികളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ ആഹാരസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് സഞ്ചികളും പിടിച്ചെടുത്തത്. ന്യൂ സ്റ്റാർ ഹോട്ടൽ, ഹോട്ടൽ ആനന്ദ ഭവൻ, സഫ ഫാസ്റ്റ് ഫുഡ്, ഹോട്ടൽ വനിത എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ആഹാരസാധനങ്ങൾ കണ്ടെത്തത്. മറ്റു കടകളിൽനിന്ന് 43.65 കിലോ നിരോധിത പ്ലാസ്റ്റിക് സഞ്ചികൾ പിടികൂടി. സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ വി.പി. സക്കീർ ഹുസൈൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.പി.- മോഹനൻ, എസ്. ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story