Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതൃക്കലങ്ങോട് ഭവനരഹിതരെ...

തൃക്കലങ്ങോട് ഭവനരഹിതരെ തഴഞ്ഞതിൽ പ്രതിഷേധിച്ച് ധർണ

text_fields
bookmark_border
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തിലെ ദുർഭരണത്തിനെതിരെ മുസ്ലിം ലീഗ് സായാഹ്ന ധർണ നടത്തി. പഞ്ചായത്തിൽ ഒന്നര വർഷമായി ഒരാൾക്കും വീട് നൽകാത്തതിനും സമ്പൂർണ പാർപ്പിട പദ്ധതിയിൽനിന്ന് പട്ടികജാതി കുടുംബങ്ങളെയും അർഹരായവരെയും അകറ്റി നിർത്തിയതിനും എതിരെയായിരുന്നു ധർണ. പകർച്ചപ്പനി മൂലം മരണങ്ങൾ നടന്നിട്ടും ആരോഗ്യ ഉപകേന്ദ്രങ്ങളിൽ വേണ്ടത്ര ജീവനക്കാരെ വെച്ചിട്ടില്ലെന്നും അവ പൂട്ടിക്കിടക്കുകയാണെന്നും സമരം കുറ്റപ്പെടുത്തി. റോഡുകളുടെ ടാറിങ് മുടങ്ങിക്കിടക്കുകയാണ്. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതകൾക്കെതിരെയുള്ള സമരത്തി‍​െൻറ തുടക്കമാണിതെന്ന് നേതാക്കൾ പറഞ്ഞു. ധർണ മഞ്ചേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് വല്ലാഞ്ചിറ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഇ.ടി. മോയിൻകുട്ടി അധ്യക്ഷത വഹിച്ചു. എൻ.പി. മുഹമ്മദ്, ഗഫൂർ ആമയൂർ, എം. അഹമ്മദ്, പി.കെ. മൈമൂന ടീച്ചർ, ശ്രീദേവി പ്രാക്കുന്ന് എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് മാർച്ച് ഇന്ന് മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ശനിയാഴ്ച രാവിലെ 10ന് മാർച്ച് നടത്തും. ജില്ല യൂത്ത് ലീഗ് പ്രസിഡൻറ് അൻവർ മുള്ളമ്പാറ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story