Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്‌കൂൾ പാർലമെൻറ്...

സ്‌കൂൾ പാർലമെൻറ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
വേങ്ങര: ധർമഗിരി ഐഡിയൽ ഗ്ലോബൽ സ്‌കൂളിൽ നടന്ന സ്കൂൾ പാർലമ​െൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വേങ്ങര എസ്‌.ഐ കെ. അബ്ദുൽ ഹകീം സത്യപ്രതിജ്ഞ വാചകങ്ങൾ ചൊല്ലിക്കൊടുത്തു. ആദിൽ ബിൻ കോയ (ഹെഡ് ബോയ്), അഫ്‌ല ഹദിയ (ഹെഡ് ഗേൾ), മുഹമ്മദ് സുഹൈൽ (ജനറൽ ക്യാപ്റ്റൻ), ഹലീമ മെഹർബാൻ (സയൻസ് ഫെയർ സെക്രട്ടറി), നഹാൻ മുഹമ്മദ് ഇഖ്ബാൽ (മാഗസിൻ എഡിറ്റർ), യാസീൻ മുറാദ്, മുഹമ്മദ് ഷാനിൽ, നുഹ മുഹമ്മദ് എന്നിവരാണ് സ്ഥാനങ്ങൾ ഏറ്റെടുത്തത്. സ്‌കൂൾ പ്രിൻസിപ്പൽ ലൂസിയാന ഫെർണാണ്ടസ്, പി.ടി.എ പ്രസിഡൻറ് പി. റഫീഖ്, ഇ.കെ. ഷബീബ്, സൈദു, ബദീഉസ്സമാൻ, ഹിശാം, അംബിക എന്നിവർ സംസാരിച്ചു. രമേശ്കുമാർ, ഖാസിം, ലോറൻസ്, വൈശാഖ് എന്നിവർ നേതൃത്വം നൽകി. പി. അഫ്ര സ്വാഗതവും ആദിൽ ബിൻ കോയ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story