Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 8:45 AM GMT Updated On
date_range 2017-07-29T14:15:02+05:30ബാക്കിക്കയം പമ്പ് ഹൗസ്: ജലവിതരണ പദ്ധതി വിപുലീകരിക്കും ^പി.കെ. അബ്ദുറബ്ബ്
text_fieldsബാക്കിക്കയം പമ്പ് ഹൗസ്: ജലവിതരണ പദ്ധതി വിപുലീകരിക്കും -പി.കെ. അബ്ദുറബ്ബ് തിരൂരങ്ങാടി: ബാക്കിക്കയം പമ്പ് ഹൗസിൽനിന്നുള്ള വാട്ടർ അതോറിറ്റി ശുദ്ധജല വിതരണം വിപുലീകരിക്കാനുള്ള പദ്ധതി തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി പി.കെ. അബ്ദുറബ്ബ് എം.എൽ.എ അറിയിച്ചു. വെള്ളിയാഴ്ച പമ്പ് ഹൗസ് സന്ദർശിക്കവെയാണ് പദ്ധതിയെക്കുറിച്ച് എം.എൽ.എ പറഞ്ഞത്. കക്കാട് മുതൽ വെന്നിയൂർ വരെ ബാക്കിക്കയം പമ്പ് ഹൗസ് വഴിയാണ് ജലവിതരണം നടത്തുന്നത്. പമ്പ് ഹൗസിൽനിന്ന് കക്കാട് വാട്ടർ ടാങ്കിലേക്കുള്ള ലൈൻ വ്യാസം കൂട്ടുക, ട്രീറ്റ്മെൻറ് പ്ലാൻറ് നിർമാണം, വിതരണലൈനുകൾ മെച്ചപ്പെടുത്തൽ തുടങ്ങിയവ ഉൾപ്പെടുത്തിയാവും ബൃഹത് പദ്ധതി തയാറാക്കുക. ജലവിതരണം തടസ്സപ്പെടാതിരിക്കാൻ പമ്പ്ഹൗസിൽ പുതുതായി മോട്ടോർ സ്ഥാപിക്കാനും മറ്റ് അടിയന്തര പ്രവൃത്തികൾക്കും ആവശ്യമായ പദ്ധതിക്കുള്ള തുക ഉടൻ അനുവദിക്കുമെന്നും എം.എൽ.എ പറഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മുഖ്യപരിഗണനയാണ് നൽകുന്നത്. കല്ലക്കയം, ബാക്കിക്കയം പദ്ധതികൾ വഴി തിരൂരങ്ങാടി നഗരസഭയിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാവുമെന്നും മണ്ഡത്തിലെ മറ്റു പഞ്ചായത്തുകളിലും കുടിവെള്ള പദ്ധതികൾ നടന്നുവരുന്നതായും എം.എൽ.എ പറഞ്ഞു. നഗരസഭാധ്യക്ഷ കെ.ടി. റഹീദ, വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻ കുട്ടി, സ്ഥിരം സമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ, യു.കെ. മുസ്തഫ മാസ്റ്റർ, എ.കെ. റഹീം, കെ.എം. മൊയ്തീൻ, വാട്ടർ അതോറിറ്റി അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ അബ്ദുന്നാസർ, എ.ഇ. അജ്മൽ, എം.പി. ഹംസ, കെ.കെ. ഖദീജ, എ.കെ. സലാം, സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി, കെ. മൂസക്കോയ, ടി.കെ. നാസർ, സി.വി. അലി ഹസൻ, റഫീഖ് വള്ളിയേങ്ങൽ എന്നിവരും സംബന്ധിച്ചു.
Next Story