Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 8:38 AM GMT Updated On
date_range 2017-07-29T14:08:59+05:30അപകട ഭീഷണിയായ മരങ്ങൾ മുറിക്കാൻ പ്രാദേശിക സമിതികൾ രൂപവത്കരിക്കാൻ ഉത്തരവ്
text_fieldsമഞ്ചേരി: പൊതുസ്ഥലങ്ങളിലെ അപകട ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാൻ തദ്ദേശ സ്ഥാപന അധ്യക്ഷരുടെ മേൽനോട്ടത്തിൽ പ്രാദേശിക സമിതികൾ രൂപവത്കരിക്കാൻ ഉത്തരവ്. തദ്ദേശ വകുപ്പ് െഡപ്യൂട്ടി സെക്രട്ടറി മുഹമ്മദ് റിയാസാണ് ഉത്തരവിറക്കിയത്. പഞ്ചായത്ത് പ്രസിഡേൻറാ നഗരസഭ ചെയർമാനോ അധ്യക്ഷരും തദ്ദേശ സ്ഥാപന സെക്രട്ടറി കൺവീനറുമായ സമിതിയിൽ വില്ലേജ് ഒാഫിസർ, വനം വകുപ്പ് റേഞ്ച് ഒാഫിസർ എന്നിവർ അംഗങ്ങളാവണം. പൊതുസ്ഥലങ്ങളിെല അപകടാവസ്ഥയിലായ മരങ്ങളോ ശിഖരങ്ങളോ മുറിച്ചുമാറ്റാൻ പരാതി ലഭിച്ചാൽ ജില്ലതലത്തിൽ ഇത്തരം സമിതിക്ക് കൈമാറണം. നടപടി വൈകുന്ന മുറക്കാണ് പ്രാദേശിക തലത്തിൽ സമിതി ഇടപെടേണ്ടത്. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ ആവശ്യപ്പെടുകയും ചെയ്തില്ലെങ്കിൽ മുറിച്ചുമാറ്റി ചെലവ് ഉടമയിൽനിന്ന് ഈടാക്കുകയും വേണമെന്നും ഉത്തരവിൽ പറയുന്നു.
Next Story