Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 8:38 AM GMT Updated On
date_range 29 July 2017 8:38 AM GMTകുട്ടിക്കളിയല്ല ഈ കുട്ടിത്തെരഞ്ഞെടുപ്പ്
text_fieldsbookmark_border
മൂര്‍ക്കനാട്: വീറും വാശിയും വാനോളമുയര്‍ത്തി മൂര്‍ക്കനാട് എ.എം.എല്‍.പി സ്കൂളിൽ ലീഡര്‍ തെരഞ്ഞെടുപ്പ് നടന്നു. വരാന്തയില്‍ വോട്ടര്‍മാരായ വിദ്യാർഥികളുടെ നീണ്ടനിര. വിദ്യാർഥികളില്‍ നിന്നുള്ള പ്രിസൈഡിങ് ഓഫിസറും മൂന്ന് പോളിങ് ഓഫിസര്‍മാർ, പോളിങ് ബൂത്തിൽ നേരത്തെ സ്ഥാനമുറപ്പിച്ച സ്ഥാനാർഥികളും ഏജൻറുമാരും, 'സമ്പൂര്‍ണ' സോഫ്റ്റ്വെയറില് തയ്യാറാക്കിയ പ്രത്യേക വോട്ടേഴ്സ് ലിസ്റ്റ്, ക്യൂ നിയന്ത്രിക്കാന്‍ കുട്ടിപ്പൊലീസ്, വിരലില്‍ പുരട്ടാന്‍ മഷി തുടങ്ങി പൊതു തെരഞ്ഞെടുപ്പിെൻറ എല്ലാം കുട്ടികൾക്ക് അനുഭവിക്കാനാവുന്നതായിരുന്നു തെരഞ്ഞെടുപ്പ്. ഓരോ പ്രവര്‍ത്തനവും സസൂക്ഷ്മം നിരീക്ഷിച്ചും വോട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയും പ്രിസൈഡിങ് ഓഫിസറായ നാലാം ക്ലാസിലെ ഷഹന നടപടികള്‍ നിയന്ത്രിച്ചു. ശേഷം പ്രത്യേകം തയാറാക്കിയ കൗണ്ടിങ് ടേബിളില്‍ സ്ഥാനാർഥികളുടെ സാന്നിധ്യത്തില്‍ വോട്ടെണ്ണലും നടന്നു. 182 വോട്ടുകള്‍ നേടി സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിച്ച പി.കെ. ആമിര്‍ ഇഷാന് സ്കൂള്‍ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. photo moorkanad election: മൂർക്കനാട് എ.എം.എൽ.പി സ്കൂളിൽ നടന്ന ലീഡർ തെരഞ്ഞെടുപ്പിൽ വിദ്യാർഥികൾ േവാട്ട് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story