Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'കഥകളതിസാദരം'...

'കഥകളതിസാദരം' കഥാപ്രസംഗമേളക്ക്​ തുടക്കം

text_fields
bookmark_border
കൊണ്ടോട്ടി: സംഗീതനാടക അക്കാദമി വജ്രജൂബിലി ആഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന 'കഥകളതിസാദരം' കഥാപ്രസംഗമേളക്ക് മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ തുടക്കം. വി.എം. കുട്ടി ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. സംഗീതനാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. വയലാർ രാമവർമയുടെ ആയിഷ എന്ന കാവ്യം ആസ്പദമാക്കി സീന പള്ളിക്കര കഥാപ്രസംഗം അവതരിപ്പിച്ചു. ശനിയാഴ്ച നിരണം രാജൻ ഭീഷ്മർ അവതരിപ്പിക്കും. ഫോേട്ടാ: kdy4: സംഗീതനാടക അക്കാദമി വജ്രജൂബിലി ആഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന 'കഥകളതിസാദരം' കഥാപ്രസംഗമേള വി.എം. കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story