Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 8:32 AM GMT Updated On
date_range 2017-07-29T14:02:58+05:30ഗതാഗതം മുട്ടി കോടികൾ ചെലവഴിച്ച് നവീകരിച്ച കല്ലൂർമ^തെക്കുംതാഴം റോഡ്
text_fieldsഗതാഗതം മുട്ടി കോടികൾ ചെലവഴിച്ച് നവീകരിച്ച കല്ലൂർമ-തെക്കുംതാഴം റോഡ് ചങ്ങരംകുളം: പ്രധാനമന്ത്രിയുടെ ഫണ്ടിൽനിന്ന് 1,33,00,000 ചെലവഴിച്ച് കല്ലൂർമ-തെക്കുംതാഴം റോഡ് സഞ്ചാര യോഗ്യമായിട്ടും ശേഷിക്കുന്ന 50 മീറ്ററോളം അറ്റകുറ്റപ്പണി നടത്താത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചിറവല്ലൂർ, കല്ലൂർമ, തരിയത്ത്, പെരുമ്പാൾ പ്രദേശത്തുള്ളവർക്ക് പഴഞ്ഞി കുന്ദംകുളം ഭാഗത്തേക്കുള്ള എളുപ്പവഴിയും കൂടിയാണിത്. നന്നംമുക്ക് പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിെൻറ പ്രധാനമന്ത്രി യോജന പദ്ധതിപ്രകാരമാണ് ടെൻഡറായത്. വീതി കുറവും ഉയരം കുറവും കാരണം മഴക്കാലത്ത് സഞ്ചാരയോഗ്യമല്ലാതിരുന്ന റോഡാണ് കോടികൾ ചെലവഴിച്ച് നവീകരിച്ചത്. അയ്യപ്പൻകാവിനടുത്തുള്ള 50 മീറ്ററോളം പഞ്ചായത്ത് പരിധിയിലാണ്. ചളിനിറഞ്ഞ് ഗതാഗതയോഗ്യമല്ലാത്തവിധമാണ് ഈ റോഡ്. ഈ ഭാഗം നവീകരിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Next Story