Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 8:32 AM GMT Updated On
date_range 29 July 2017 8:32 AM GMTലാബോറട്ടറി പ്രവര്‍ത്തനം ആരംഭിച്ചു
text_fieldsbookmark_border
നിലമ്പൂര്‍: മൂമ്മുള്ളിയിലെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെൻററിൽ . നഗരസഭ ചെയര്പേഴ്സൻ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് പി.വി. ഹംസ, കൗൺസിലര്‍മാരായ പി.ടി. കുഞ്ഞുമുഹമ്മദ്, എ.ഗോപിനാഥ്, പാലോളി മെഹബൂബ്, പി.എം. ബഷീര്‍, മുജീബ് ദേവശ്ശേരി, ബിനു ചെറിയാന് തുടങ്ങിയവര്‍ സംസാരിച്ചു. ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നിലമ്പൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിലമ്പൂര്‍ യൂനിറ്റും നിലമ്പൂര്‍ റോട്ടറി ക്ലബും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പത്സ് കേരള നിലമ്പൂര്‍ ചാപ്റ്ററും ചേര്‍ന്ന് ഞായറാഴ്ച ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. നിലമ്പൂര്‍ വ്യാപാര ഭവന് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് ക്യാമ്പ്. വൈറല്‍ പനിക്കുള്ള ചികിത്സയും പ്രതിരോധ മരുന്ന് വിതരണവും ക്യാമ്പില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പനിയുള്ളവരും നേരത്തെ അസുഖബാധിതരായി പൂര്‍ണ സുഖം പ്രാപിക്കാത്തവര്‍ക്കും പ്ലേറ്റ്ലെറ്റ് കുറവുള്ളവര്ക്കുമായി പ്രത്യേക ചികിത്സ നൽകും. രാവിലെ ഒമ്പതിന് ഓഡിറ്റോറിയത്തിലെത്തണം. വാര്‍ത്തസമ്മേളനത്തില്‍ വിനോദ് പി. മേനോന്, ഡോ. പി.എസ്. കേദാര്‍നാഥ്, ഡോ. ഷിഹാദ് അഹമ്മദ്, ഡോ. കെ.പി. ഇര്‍ഷാദ്, ഡോ. പി. സിന്ധ്യ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story