Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 8:50 AM GMT Updated On
date_range 2017-07-28T14:20:59+05:30ജനാധിപത്യ പാഠങ്ങൾ പകർന്ന് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്
text_fieldsമണ്ണാർക്കാട്: കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തിയെടുക്കുന്നതിെൻറ ഭാഗമായി ജി.എം.യു.പി. സ്കൂളിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തി. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, മീറ്റ് ദി കാൻഡിഡേറ്റ്, ഇലക്ഷൻ പ്രചാരണം, പ്രിസൈഡിങ് ഓഫിസർമാർ, പോളിങ് ഓഫിസർമാർ, ഏജൻറുമാർ തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് വേറിട്ട അനുഭവം നൽകി. മുഹമ്മദ് ശുഹൈബ്, മുഹമ്മദ് റഈസ്, അംന കെ. സുബൈർ, അസ്മിൻ നൈല എന്നിവരാണ് സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചത്. സ്കൂൾ ലീഡറായി മുഹമ്മദ് ശുഹൈബിനെ തെരഞ്ഞെടുത്തു. അധ്യാപകരായ പി.എ. ജോൺസൺ, ബേബി ഫരീദ, എം.എൻ. കൃഷ്ണകുമാർ, സൈമൺ ജോർജ്, മനോജ് ചന്ദ്രൻ, സക്കീർ എന്നിവർ ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ------- ഗതാഗത പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണം- -മുസ്ലിം ലീഗ് മണ്ണാർക്കാട്: നഗരത്തിൽ നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തിലെ ന്യൂനതകളും അപാകതകളും കൂടിയാലോചനകളിലൂടെ പരിഹരിക്കണമെന്ന് നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. ഗതാഗത സംവിധാനത്തിൽ വരുത്തിയ മാറ്റം വഴിയാത്രക്കാർക്കും കച്ചവടക്കാർക്കും ഏറെ ക്ലേശങ്ങളുളവാക്കുന്നതാണ്. ജനപ്രതിനിധികളെ അവഗണിച്ച് ഉദ്യോഗസ്ഥ മേധാവികൾ ഏർപ്പെടുത്തുന്ന പരിഷ്കാരങ്ങൾ നീതികരിക്കാനാവാത്തതാണ്. യോഗത്തിൽ പ്രസിഡൻറ് ടി.എ. സലാം അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് പൊൻപാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിമാരായ കല്ലടി അബൂബക്കർ, റഷീദ് ആലായൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. മുഹമ്മദ് ബഷീർ, ട്രഷറർ കറൂക്കിൽ മുഹമ്മദാലി, എം. മമ്മത് ഹാജി, കൊളമ്പൻ ആലിപ്പു ഹാജി, എം.പി.എ. ബക്കർ, തച്ചമ്പറ്റ ഹംസ, എം.കെ. മുഹമ്മദാലി, ടി.കെ. മരക്കാർ, ഹമീദ് കൊമ്പത്ത്, എം.കെ. ബക്കർ, റഷീദ് മുത്തനിൽ, ഹുസൈൻ കോളശ്ശേരി, ആലായൻ മുഹമ്മദാലി, നാസർ പുളിക്കൽ, എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി നാസർ കൊമ്പത്ത്, എം.എസ്.എഫ് ജില്ല പ്രസിഡൻറ് ഷമീർ പഴേരി, പാറശ്ശേരി ഹസ്സൻ, ബഷീർ തെക്കൻ, പി. മുഹമ്മദാലി അൻസാരി, അസീസ് പച്ചീരി, റഫീഖ് കുന്തിപ്പുഴ, കെ.സി. അബ്ദുറഹിമാൻ, പി. ഷാനവാസ്, മജീദ് തെങ്കര എന്നിവർ സംസാരിച്ചു.
Next Story