Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുട്ടിവോട്ടർമാർക്ക്...

കുട്ടിവോട്ടർമാർക്ക് നവ്യാനുഭവമായി ചാത്രത്തൊടി എ.എം.എൽ.പി സ്‌കൂൾ തെരഞ്ഞെടുപ്പ്

text_fields
bookmark_border
തിരൂരങ്ങാടി: തികഞ്ഞ ജനാധിപത്യബോധത്തോടെ തന്നെയാണ് കന്നിവോട്ടർമാർ രാവിലെ പോളിങ് സ്റ്റേഷനിലെത്തിയത്. പെരുവള്ളൂർ ചാത്രത്തൊടി എ.എം.എൽ.പി സ്‌കൂളിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ആവേശം ചോരാത്ത വോട്ടിങ് നടന്നത്. പൊതു തെരഞ്ഞെടുപ്പി​െൻറ ഘട്ടങ്ങളായ വിജ്ഞാപനം, പത്രിക സമർപ്പണം, സൂക്ഷ്മ പരിശോധന, ചിഹ്നം അനുവദിക്കൽ, പ്രചാരണം, ഇലക്ട്രോണിക് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ, പാർലമ​െൻറ് സമ്മേളനം എന്നിവ സമയക്രമമായി പരിശീലിച്ചറിയാൻ കഴിഞ്ഞ വിശ്വാസത്തിലാണ് വിദ്യാർഥികൾ. ലീഡറായി തെരഞ്ഞെടുക്കാൻ തങ്ങളുടെ സ്ഥാനാർഥിക്ക് വോട്ട് നൽകണമെന്നാവശ്യപ്പെട്ട് തകർപ്പൻ പ്രചാരണവും കലാശക്കൊട്ടും കഴിഞ്ഞാണ് വേട്ടെടുപ്പ് നടന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വിരലിൽ മഷിപുരട്ടി ഓരോ വോട്ടർമാരും പുറത്തിറങ്ങിയത്. സമ്മതിദാനാവകാശത്തിനുള്ള തിരിച്ചറിയൽ രേഖയായി സ്‌കൂൾ ബാഡ്ജ് വിനിയോഗിച്ചു. പ്രിസൈഡിങ് ഓഫിസർമാരും പോളിങ് ഏജൻറുമാരും സെക്യൂരിറ്റി ജീവനക്കാരും പൊലീസായും വിദ്യാർഥികൾ തന്നെ അണിനിരന്നു. പ്രചാരണ ഭാഗമായി ക്ലാസിനകത്തും പുറത്തും നോട്ടീസുകളും പോസ്റ്ററുകളും പതിച്ചിരുന്നു. രാവിലെ 11ഒാടെ തുടങ്ങിയ വോട്ടിങ് ഉച്ചയോടെ അവസാനിച്ചു. അധ്യാപകരായ ഇസ്മായിൽ, ഷറഫുന്നിസ, സൽമാൻ ചിറയിൽ, മുനീർ ചൊക്ലി, സക്കീർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story